Thursday 24 November 2016

പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനം - വമ്പിച്ച പുരോഗതി

ജില്ലാ കലക്റ്ററുടെ മുന്‍കൈയില്‍ ജില്ലയില്‍ ആരംഭിച്ച പ്ലാസ്റ്റിക് നിര്‍മാര്‍ജന പരിപാടിയായ കളക്റ്റേഴ്സ്@സ്കൂള്‍ പരിപാടിയില്‍ വമ്പിച്ച മുന്നേറ്റം. ജില്ലയിലെ 1246 പ്രൈമറി വിദ്യാലയങ്ങളില്‍ 73.92 % വിദ്യാലയങ്ങളില്‍ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ഉദ്ഘാടനപരിപാടിയില്‍ ജനപ്രതിനിധികളും പി ടി എ ഭാരവാഹികളും സന്നിഹിതരായിരുന്നു. ഇതില്‍ 56.9 % വിദ്യാലയങ്ങളില്‍ നവമ്പര്‍ 14 മുതല്‍ നവമ്പര്‍ 21 വരെയുള്ള എല്ലാ ദിവസങ്ങളിലും പ്ലാസ്റ്റിക് ശേഖരണം നടന്നതായും ബി ആര്‍ സി കള്‍ വഴി ശേഖരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപന പ്രകാരം സ്കൂളുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ നിന്നും പ്ലാസ്റ്റിക്കും ഫ്ളക്സും ഒഴിവാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചത് മേല്‍പ്രവര്‍ത്തനത്തിന് പ്രോല്‍സാഹകമായി മാറി. ഇതിനകം നടന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെയും മറ്റും കലോത്സവങ്ങള്‍ ഈ രീതിയില്‍ നടത്തിയത് മാതൃകാപരമായി. വീടുകളിലേക്ക് നോട്ടീസ് നല്‍കിയും സ്കൂളുകള്‍ മാതൃകയായി. ബി ആര്‍ സി കളില്‍ സ്റ്റീല്‍ ഗ്ലാസുകള്‍ വാങ്ങിവെച്ച തളിപ്പറമ്പ് സൗത്തും  കണ്ണൂര്‍ സൗത്തും മറ്റുള്ളവര്‍ക്ക് വഴികാട്ടികളായി.











Friday 18 November 2016

HELLO ENGLISH ജില്ലാതല ഉദ്ഘാടനം

HELLO ENGLISH പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പ് നോര്‍ത്ത് ബി ആര്‍ സി യില്‍ നടന്നു. തളിപ്പറമ്പ് എം എല്‍ എ ജെയിംസ് മാത്യുവിന്റെ അധ്യക്ഷതയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപകര്‍ കാലാനുസൃതമായി വളര്‍ന്നാലേ മികച്ച വിദ്യാഭ്യാസം നല്‍കാനാവൂ എന്ന് അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസമേഖല ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പരിപാടികള്‍ വിജയിപ്പിക്കാന്‍ ഏവരുടെയും സഹകരണം അദ്ദേഹം ആവശ്യപ്പെട്ടു.
ഡി പി ഒ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതമാശംസിച്ചു. ഡി ഇ ഒ ബാലചന്ദ്രന്‍ മഠത്തില്‍, എ ഇ ഒ രാമചന്ദ്രന്‍, ബി പി ഒ രമേശന്‍ എസ് പി, കെ പി രാജേഷ് എന്നിവര്‍ പങ്കെടുത്തു

Sunday 13 November 2016

ഇന്റര്‍വ്യൂ - മ്യൂസിക്കും ഡ്രോയിങ്ങും രാവിലെ 9 മണിക്ക് സമാന്തരമായി നടക്കുന്നു

സ്പെഷലിസ്റ്റ് അധ്യാപക ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്ന ഡ്രോയിങ്ങ് അധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. 15 ന് ഉച്ചയ്ക്ക് തുടങ്ങാന്‍ നിശ്ചയിച്ച ഇന്റര്‍വ്യൂ രാവിലെ 9 മണിക്ക് മ്യൂസിക്കിനൊപ്പം ആരംഭിക്കും. കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതു കൊണ്ടാണ് രാവിലെ തന്നെ രണ്ടുവിഭാഗവും സമാന്തരമായി ആരംഭിക്കുന്നത്.

Saturday 12 November 2016

സ്പെഷ്യലിസ്റ്റ് ഇന്റര്‍വ്യൂ

 സ്പെഷലിസ്റ്റ് ഇന്റര്‍വ്യൂ  നവംബര്‍ 15,16,17 തീയതികളില്‍ 


എസ് എസ് എ യുടെ ആഭിമുഖത്തില്‍ സ്പെഷലിസ്റ്റ് അധ്യാപകര്‍ക്കായി  നിശ്ചയിച്ച ഇന്റര്‍വ്യൂവില്‍ നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും  എംപ്ലോയിമെനന്റ്  ഓഫീസ് ലഭ്യമാക്കിയ ലിസ്റ്റില്‍പ്പെട്ടവര്‍ക്കും  പങ്കെടുക്കാം. 

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും പുതുക്കിവന്ന ലിസ്റ്റ് വലതുവശത്ത് നല്‍കിയത് പരിശോധിക്കുക

  • 15 ന് രാവിലെ 9 മണി - സംഗീതം, ചിത്രകല
  • 16 ന് രാവിലെ 9 മണി - കായികം
  • 17 ന് രാവിലെ 9 മണി - പ്രവൃര്‍ത്തിപരിചയം 
എന്നിങ്ങനെ ഇന്‍റെര്‍വ്യൂ നടക്കും . ഉദ്യോഗാര്‍ഥികള്‍ വയസ് , ജാതി, മുന്‍പരിചയം  സംസ്ഥാന / ദേശീയ നേട്ടങ്ങള്‍ , പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, എപ്ലോയിമെന്റ്  എക്സ്ചേഞ്ചില്‍   പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നിവ വ്യക്തമാക്കുന്ന  അസ്സല്‍ രേഖകളും ഒരു സെറ്റ് പകര്‍പ്പും സഹിതം എസ് എസ് എ ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടാതാണ്.

Thursday 10 November 2016

ഐ സി ടി റിവ്യൂ

 തളിപ്പറമ്പ് അസംബ്ലി നിയോജകമണ്ഡലത്തില് ഐ ടി അധിഷ്ഠിത പഠനം യാഥാര്ഥ്യമാക്കുന്നതിന്റെ ഭാഗമായി നടന്ന വിലയിരുത്തല് യോഗം ജെയിംസ് മാത്യു എം എല് എ യുടെ അധ്യക്ഷതയില് എസ് എസ് എ സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്റ്റര് ഡോ. എ പി കൃട്ടികൃഷ്ണന് ഉദ്ഘാടനം ചെയ്തു. വി എച്ച് എസ് ഇ ഡയറക്റ്റര് എം കെ നൌഫല്, എസ് ഐ ഇ ടി പ്രതിനിധി ഭാഗ്യനാഥ് എന്നിവര് ഐ ടി അധിഷ്ഠിത പഠനത്തിന്റെ സാധ്യതയെ കുറിച്ച് ക്ലാസുകള് കൈകാര്യം ചെയ്തു.
എസ് എസ് എ പ്രൊജക്റ്റ് ഓഫീസര് ഡോ. പി വി പുരുഷോത്തമന്, മണ്ഡലം അക്കാദമിക് കോര്ഡിനേറ്റര് കെ പി രാജേഷ്, ഡയറ്റ് ഫാക്കല്ട്ടി കെ ജെ സെബാസ്റ്റ്യന്, തളിപ്പറമ്പ് സൌത്ത് ബി പി ഒ ഗോവിന്ദന് കീത്തേടത്ത് തുടങ്ങിയവര് സംബന്ധിച്ചു.


HELLO ENGLISH


Monday 7 November 2016

IEDC സ്പെഷ്യല്‍ ബ്ലോഗ്

ജില്ലയിലെ IEDC പ്രവ്ര‍ത്തനങ്ങള്‍ അഭ്യൂദയകാംക്ഷികളിലേക്കും ആവശ്യക്കാരിലേക്കും എത്തിക്കുന്ന പ്രത്യേക ബ്ലോഗ് ആരംഭിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ റിസോഴ്സ് ടീം അംഗങ്ങളെയും ബ്ലോഗ് കൈകാര്യം ചെയ്യുന്ന മാടായി ബി ആ ര്‍ സി യിലെ സാബിന്ദിനെയും പ്രത്യേകം അഭിനന്ദിക്കുന്നു. ബ്ലോഗ് ലിങ്ക് വലതു വശത്തുള്ള ബാറില്‍ കാണാവുന്നതാണ്

ഫലപ്രദമായ ക്ലസ്റ്റര്‍

നവമ്പര്‍ 5 ന് ജില്ലയില്‍ നടന്ന ക്ലസ്റ്റര്‍ സംഗമം ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായി. അധ്യാപകരില്‍ പലരും നല്ല തയ്യാറെടുപ്പുകളോടെയാണ് ക്ലസ്റ്റര്‍ പരിശീലനത്തില്‍ എത്തിച്ചേര്‍ന്നത്. 
  • ഒന്നാം ടേം മൂല്യനിര്‍ണയത്തിന്റെ തുടര്‍ച്ചയായി നടത്തിയ ട്രൈഔട്ടുകള്‍ സെമിനാര്‍ പേപ്പറുകളായി പലരും അവതരിപ്പിച്ചു. 
  • ട്രെയിനര്‍മാരാകട്ടെ പുതിയ അധ്യായത്തിലേക്കു വേണ്ട ട്രൈഔട്ടുകള്‍ നടത്തി അനുഭവസമ്പന്നരായും ആത്മവിശ്വാസമുള്ളവരായുമാണ് സംഗമത്തിന് നേതൃത്വം നല്‍കിയത്.
  • കൂടാതെ അധ്യാപകരും കൂടിയിരുന്ന് ഒട്ടേറെ മേഖലകള്‍ക്ക് ഫലപ്രദമായ അവതരണസാധ്യതകള്‍ അവതരിപ്പിച്ചു. 
  • ജില്ലയെ സംബന്ധിച്ചാകട്ടെ, "പ്ലാസ്റ്റിക് വിമുക്ത കണ്ണൂര്‍" എന്ന ലക്ഷ്യത്തിലേക്ക് സ്കൂളുകളെ സജ്ജമാക്കുന്നതിനുള്ള സെഷന്‍ ഫലപ്രദമായി അവതരിപ്പിക്കപ്പെട്ടു.
  • മിക്ക കേന്ദ്രങ്ങളിലും ക്ലസ്റ്ററിന്റെ ചെലവ് സുതാര്യമായി അവതരിപ്പിക്കുന്ന പുതിയ ശൈലിയും സ്വീകരിക്കപ്പെട്ടു. 
  • മിക്ക ഉപജില്ലകളിലും കഴിഞ്ഞ ക്ലസ്റ്ററിനെക്കാളും കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞതും എതാണ്ടെല്ലാ ക്ലാസ്മുറികളിലും എല്‍ സി ഡി പ്രൊജക്റ്റര്‍ ലഭ്യമാക്കാനായതും കൂട്ടായ്മയുടെ വിജയമായി മാറി. 
  • തളിപ്പറമ്പ് നോര്‍ത്ത്, സൗത്ത് ബി ആര്‍ സികള്‍ സംയുക്തമായി ജില്ലയുടെ മാര്‍ഗനിര്‍ദേശത്തില്‍ ഐ സി ടി അധിഷ്ഠിത ടീച്ചിങ്ങ് മാന്വല്‍ തയ്യാറാക്കിയത് അധ്യാപകരുടെ പ്രത്യേകമായ അഭിനന്ദനം നേടിയെടുത്തു. ഈ സംരംഭത്തില്‍ ഐ ടി @ സ്കൂളും മതിയായ സഹായം നല്‍കി
ചുരുക്കത്തില്‍ ഏതാനും സംഘടനകള്‍ ബഹിഷ്കരിച്ചിട്ടുപോലും ക്ലസ്റ്റര്‍ തയ്യാറെടുപ്പുകള്‍ മെച്ചപ്പെടുത്താന്‍ ബി ആര്‍ സി കള്‍ കാണിച്ച താത്പര്യം അഭിനന്ദനീയമാണ്. ഡയറ്റും വിദ്യാഭ്യാസ ഓഫീസര്‍മാരും നിര്‍ല്ലോഭമായ പിന്തുണ നല്‍കിയതോടെ ക്ലസ്റ്റര്‍ എണ്ണം കൊണ്ടല്ലെങ്കിലും ഗുണം കൊണ്ട് ഏറ്റവും ശ്രദ്ധേയമായി. " ഒന്നും കിട്ടിയില്ല"  എന്ന പരാതി പങ്കാളികളില്‍ ആര്‍ക്കും തന്നെ ഉണ്ടായിരുന്നില്ല

Thursday 3 November 2016

ഭാഷാസെമിനാര്‍ ശ്രദ്ധേയമായി

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം പ്രമാണിച്ച് കണ്ണൂര്‍ ശിക്ഷക് സദനില്‍ സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. മാതൃഭാഷയും പൊതുവിദ്യാഭ്യാസവും എന്ന വിഷയം പി പ്രേമചന്ദ്രന്‍ അവതരിപ്പിച്ചു. ഡോ. വിജയന്‍ ചാലോട് മോഡറേറ്ററായിരുന്നു. ടി ടി ഐ പ്രിന്‍സിപ്പല്‍, ടീച്ചര്‍ എജുക്കേറ്റര്‍ വസന്തകുമാര്‍, പ്രവീണ്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പത്രപ്രവര്‍ത്തകന്‍ നാരായണന്‍ കാവുമ്പായി, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, പ്രോഗ്രാം ഓഫീസര്‍ ടി വി വിശ്വനാഥന്‍, സി എച്ച് ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാതൃഭാഷയിലൂടെയുള്ള പഠനം ഉറപ്പുവരുത്തി കൊണ്ടുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണമാകണം നാം ലക്ഷ്യം വെക്കേണ്ടതെന്ന് എല്ലാവരും ഊന്നിപ്പറഞ്ഞു.
ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ ടി പി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. ലൈബ്രറി പ്രവര്‍ത്തകര്‍, അധ്യാപകവിദ്യാര്‍ഥികള്‍, എ ഇ ഒ മാര്‍, ബി പി ഒ മാര്‍, ട്രെയിനര്‍മാര്‍ തുടങ്ങിയവരുള്‍പ്പെടെ 150 ഓളം പേര്‍ പങ്കെടുത്തു.

Tuesday 1 November 2016

അശോകന്‍ മാസ്റ്റര്‍ ചാര്‍ജെടുത്തു

ഡയറ്റ് ലക്ചറര്‍ കെ ആര്‍ അശോകന്‍ എസ് എസ് എ യുടെ ജില്ലാ പ്രോഗ്രാം ഓഫീസറായി ചാര്‍ജെടുത്തു. വിവിധ പ്രോഗ്രാം ഓഫീസര്‍മാരടെ ചാര്‍ജുകള്‍ താഴെ ചേര്‍ക്കുന്നു. ബി പി ഒ മാരും മറ്റും വിവിധ പരിപാടികള്‍ സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഇതനുസരിച്ചാണ് ബന്ധപ്പെടേണ്ടത്.
  • കെ ആര്‍ അശോകന്‍ - അധ്യാപക പരിശീലനം, ക്ലസ്റ്റര്‍തല കൂടിച്ചേരല്‍, പഠനനേട്ടങ്ങള്‍ ഉയര്‍ത്തല്‍ പരിപാടികള്‍ (LEP), സാമൂഹിക ബോധവത്കരണം (Social mobilisation)
  • ടി പി വേണുഗോപാലന്‍ - നൂതന വിദ്യാഭ്യാസ പരിപാടികള്‍ (Innovative Education Programmes), നിര്‍മാണപ്രവര്‍ത്തനങ്ങള്‍ (Civil work), ബി ആര്‍ സി / സി ആര്‍ സി തലത്തില്‍ നടപ്പിലാക്കുന്ന വിവിധ പരിപാടികള്‍
  • ടി വി വിശ്വനാഥന്‍ - ഭിന്നശേഷിക്കാരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ (IEDC), ഗവേഷണ-മൂല്യനിര്‍ണയ-ദിശാഗതിനിയന്ത്രണ-മേല്‍നോട്ട പ്രവര്‍ത്തനങ്ങള്‍ (Research Evaluation Monitoring & Supervision - REMS), രാഷ്ട്രീയ ആവിഷ്കാര്‍ അഭിയാന്‍ (RAA)