Wednesday, 22 February 2017

സുരീലി ഹിന്ദിയ്ക്ക് തുടക്കമായി

യു പി വിഭാഗം ഹിന്ദി അധ്യാപകര്‍ക്കായി ആവിഷ്കരിച്ച "സുരീലി ഹിന്ദി" പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ ഈ വര്‍ഷത്തെ ട്രൈഔട്ട് ബാച്ച് ആറോണ്‍ യു പി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി റീന അധ്യക്ഷയായിരുന്നു. ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍ ആമുഖഭാഷണം നടത്തി.
പഞ്ചായത്ത് മെമ്പര്‍ വല്‍സലന്‍, എ ഇ ഒ ഹെലന്‍ മെന്റോസ്, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ മാത്യൂസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബി പി ഒ ശിവദാസന്‍ സ്വാഗതവും ട്രെയിനര്‍ വിനീഷ് നന്ദിയും പ്രകാശിപ്പിച്ചു. പാപ്പിനിശ്ശേരി, കണ്ണൂര്‍ നോര്‍ത്ത് എന്നിവിടങ്ങളിലെ അമ്പതോളം അധ്യാപകര്‍ പങ്കെടുക്കുന്നു.

Tuesday, 21 February 2017

മാതൃഭാഷാദിനം ആചരിച്ചു

ലോകമാതൃഭാഷാദിനം ജില്ലയില്‍ സമുചിതമായി ആചരിച്ചു. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളില്‍ നടന്ന ജില്ലാതല പരിപാടി ജെയിംസ്‍ മാത്യു എം എല്‍ എ ഉദ്ഘാടനം ചെയ്തു. മാതൃഭാഷയിലൂടെ നടക്കുന്ന വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമഗ്രവ്യക്തിത്വത്തെ നിര്‍മിക്കാനാവൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്റെ അധ്യക്ഷതയില്‍ ടി പി ഭാസ്കരപ്പൊതുവാള്‍ വിഷയാവതരണം നടത്തി. കവി മാധവന്‍ പുറച്ചേരി സംസാരിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി പി വേണുഗോപാലന്‍ സ്വാഗതവും തളിപ്പറമ്പ് നോര്‍ത്ത് ബി പി ഒ രമേശന്‍ എസ് പി നന്ദിയും പ്രകാശിപ്പിച്ചു.


Wednesday, 8 February 2017

SMC/PRI പരിശീലനം

പൊതുവിദ്യാഭ്യാസ സംരംക്ഷണയജ്ഞത്തെ കുറിച്ച് ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികള്‍ക്കുമുള്ള പരിശീലനത്തിന്റെ ഡി ആര്‍ ജി പരിശീലനം നടന്നു. ഡി ഡി ഇ എം ബാബുരാജ് ഉദ്ഘാടനം ചെയ്തു. ‍ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിചിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയപാലന്‍ എന്നിവര്‍ പരിശീലന കേന്ദ്രം സന്ദര്‍ശിച്ചു.
ഡി പി ഒ ഡോ. പി വി പുരുഷോത്തമന്‍, എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ടി വി വിശ്വനാഥന്‍, ടി പി വേണുഗോപാലന്‍ എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി. തുടര്‍ന്ന് അംഗങ്ങള്‍ ഗ്രൂപ്പ് തിരിഞ്ഞ് പരിശീലന ഷെഡ്യൂള്‍ തയ്യാറാക്കി. പഞ്ചായത്ത് അടിസ്ഥാനത്തിലാണ് പരിശീലനം നടക്കുക.
ഡി ഇ ഒ വനജ, സയന്‍സ് പാര്‍ക്ക് ഡയറക്റ്റര്‍ എ വി അജയകുമാര്‍, ഐ ടി @ സ്കൂള്‍ ഡയറക്റ്റര്‍ എം ജയരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലയിലെ എ ഇ ഒ മാര്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങള്‍, ബി പി ഒ മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്.

Monday, 6 February 2017

ശാസ്ത്രോത്സവം ജില്ലാതലപരിശീലനം

ശാസ്ത്രോത്സവം ജില്ലാ പരിശീലനം പാലയത്തുവയല്‍ ജി യു പി സ്കൂളില്‍ കോളയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നിഷ, എ ഇ ഒ ഉഷ, പി ടി എ പ്രസിഡന്റ് ബാബുരാജ്, ബി പി ഒ അജിത്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. എസ് ആര്‍ ജിമാരായ അയൂബ്, സുരേഷ്ബാബു എന്നിവര്‍ നേതൃത്വം നല്‍കി.






Saturday, 4 February 2017

തളിപ്പറമ്പില്‍ ജനകീയ വിദ്യാഭ്യാസ സംഗമം

ജനകീയ പിന്തുണയോടെ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ മാതൃകാപരമായ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന തളപ്പറമ്പ് അസംബ്ലി മണ്ഡലം ജനകീയ വിദ്യാഭ്യാസ സംഗമത്തിലൂടെ അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നാന്ദി കുറിച്ചു. മണ്ഡലത്തിലെ മുഴുവന്‍ എല്‍ പി, യു പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറികളിലെ അധ്യാപകരും എസ് എം സി - പി ടി എ അംഗങ്ങളും ഒത്തുചേര്‍ന്ന മഹാസംഗമം സംസ്ഥാന തദ്ദേശവകുപ്പുമന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പില്‍ നടന്നുവരുന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം എല്ലാ ആശംസകളും നേര്‍ന്നു. തദവസരത്തില്‍ കാഞ്ഞിരങ്ങാട് സ്കൂള്‍ സമൂഹത്തിന് വിട്ടുകൊടുക്കുന്നതിന്റെ ഭാഗമായി പ്രതീകാത്മക താക്കോല്‍ക്കൈമാറ്റം മന്ത്രിയും മാനേജര്‍ കൃഷ്ണമാരാരും തമ്മില്‍ നടന്നു. ചടങ്ങില്‍ എം എല്‍ എ ജെയിംസ് മാത്യു അധ്യക്ഷനായി.
എസ് എസ് എ സംസ്ഥാന ഡയറക്റ്റര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ പ്രഭാഷണം നടത്തി. ചടങ്ങിന് ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും അക്കാദമിക് കോര്‍ഡിനേറ്റര്‍ കെ പി രാജേഷ് നന്ദിയും പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആശംസകള് നേര്‍ന്നു. തുടര്‍ന്ന് ക്ലാസ്മുറികളിലെ ഡിജിറ്റല്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ കെ വിനോദ്കുമാര്‍ ക്ലാസെടുത്തു. അധ്യാപകര്‍ ഉണ്ടാക്കിയ ഡിജിറ്റല്‍ സാമഗ്രികളുടെയും സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ ഡോക്യുമെന്റേഷന്റെയും പ്രദര്‍ശനം നടന്നു.