Thursday, 23 March 2017
Thursday, 16 March 2017
പൊതുവിദ്യാഭ്യാസ സെമിനാര്‍
ഭൗതിക സൌകര്യവികസനത്തോടൊപ്പം മികച്ച പഠനബോധന രൂപങ്ങളും സമീകരിച്ചു ചേര്‍ത്താലേ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസമെന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാനാവൂ എന്ന് പ്രമുഖ ചരിത്രകാരനും കരിക്കുലം സമിതി അംഗവുമായ ഡോ. കെ എന്‍ ഗണേഷ് അഭിപ്രായപ്പെട്ടു. സര്‍വശിക്ഷാ അഭിയാന്‍ സംഘടിപ്പിച്ച "പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം : സാധ്യതകളും വെല്ലുവിളികളും" എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന സെമിനാറില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. കെ ബാലകൃഷ്ണന്‍, എന്‍ സുബ്രഹ്മണ്യന്‍, എന്‍ തമ്പാന്‍, ഒ കെ ജയകൃഷ്ണന്‍, കെ കെ പ്രകാശന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും ടി പി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.
Tuesday, 14 March 2017
ജില്ലാതല വിദ്യാഭ്യാസ സെമിനാര്‍ 16 ന്
"പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം : വെല്ലുവിളികളും സാധ്യതകളും" എന്ന വിഷയത്തില്‍ ജില്ലാതല വിദ്യാഭ്യാസ സെമിനാര്‍ കണ്ണൂര്‍ശക്ഷക് സദനില്‍ 16 ന് നടക്കുന്നു. സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗം ഡോ. കെ എന്‍ ഗണേഷ് വിഷയാവതരണം നടത്തുന്നു. കെ ബാലകൃഷ്ണന്‍, എന്‍ സുബ്രഹ്മണ്യന്‍, എന്‍ തമ്പാന്‍, ഒ കെ ജയകൃഷ്ണന്‍, കെ കെ പ്രകാശന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. രാവിലെ കൃത്യം 9.30 ന് രജിസ്റ്റ്രേഷന്‍ ആരംഭിക്കും.
സംസ്ഥാന മീഡിയാ ടീം സന്ദര്‍ശനം
എസ് എസ് എ ഇടപെടലുകള്‍ സംബന്ധിച്ച ദൂരദര്‍ശന്‍ സംപ്രേക്ഷണത്തിന് സ്കൂള്‍ മികവുകള്‍ പകര്‍ത്താനായി സംസ്ഥാന മീഡിയാ ടീം ജില്ലയില്‍ സന്ദര്‍ശനം നടത്തി. സംസ്ഥാന മീഡിയാ ഓഫീസര്‍ പി എസ് ഗീതാകുമാരി, ഡോക്യുമെന്റേഷന്‍ ടീം അംഗങ്ങളായ പ്രഭ അജാന്നൂര്‍, സതീഷ് എന്നിവരാണ് ജില്ലയില്‍ എത്തിച്ചേര്‍ന്നത്. ആദ്യം കണ്ണൂര്‍ ജില്ലാ കളക്റ്റര്‍ മിര്‍ മുഹമ്മദ് അലിയെ സന്ദര്‍ശിച്ച ടീം ആറളം ഫാം സ്കൂളില്‍ എസ് എസ് എ യ്ക്ക് ഒപ്പം കളക്റ്റര്‍ നേരിട്ടു നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിമുഖത്തിലൂടെ മനസ്സിലാക്കി.
എസ് എസ് എ യുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ പ്രോജക്റ്റ് ഓഫീസറില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കി.
തുടര്‍ന്ന് ആറളം ഫാം സ്കൂള്‍, നരവൂര്‍ സെന്‍ട്രല്‍ എല്‍ പി സ്കൂള്‍ എന്നിവിടങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ ചെന്ന് വീഡിയോയില്‍ പകര്‍ത്തി. പ്രധാനാധ്യാപകര്‍, പി ടി എ പ്രസിഡന്റുമാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കുകൊണ്ടു.
എസ് എസ് എ യുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ പ്രോജക്റ്റ് ഓഫീസറില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കി.
തുടര്‍ന്ന് ആറളം ഫാം സ്കൂള്‍, നരവൂര്‍ സെന്‍ട്രല്‍ എല്‍ പി സ്കൂള്‍ എന്നിവിടങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ ചെന്ന് വീഡിയോയില്‍ പകര്‍ത്തി. പ്രധാനാധ്യാപകര്‍, പി ടി എ പ്രസിഡന്റുമാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കുകൊണ്ടു.
Wednesday, 8 March 2017
ജൈവവൈവിധ്യ പാഠപുസ്തകം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജൈവവൈവിധ്യ ഉദ്യാനങ്ങളായി സ്കൂളുകളെ മാറ്റുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദ്യേശിക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച പാഠപുസ്തകം തയ്യാറാക്കുന്നതിനുള്ള സംസ്ഥാന ശില്‍പശാല പയ്യന്നൂരില്‍ ആരംഭിച്ചു. ഡോ. പി കെ ജയരാജ്, ഡോ. ഇ ഉണ്ണികൃഷ്ണന്‍, ടി പി പത്മനാഭന്‍, ടി പി വേണുഗോപാലന്‍, വി സി ബാലകൃഷ്ണന്‍, ഡോ. അമൃത്, രാജേഷ് വള്ളിക്കോട്, പത്മനാഭന്‍ ബ്ലാത്തൂര്‍ എന്നിവരുള്‍പ്പെടെ ഇരുപതോളം പേര്‍ പങ്കെടുക്കുന്നു.
സംസ്ഥാനതല കോര്‍ എസ് ആര്‍ ജി
അടുത്ത വര്‍ഷത്തെ അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ഭാഗമായ സംസ്ഥാന കോര്‍ എസ് ആര്‍ ജി ക്ക് കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവ് പൊളാരിസില്‍ തുടക്കമായി. സംസ്ഥാന പ്രോജക്റ്റ് ഡയറക്റ്റര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍, സംസ്ഥാന പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പി കെ ജയരാജ്, ടി പി കലാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന മൊഡ്യൂള്‍ നിര്‍മാണത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എഴുപതോളം പേര്‍ പങ്കെടുക്കുന്നുണ്ട്.
Subscribe to:
Posts (Atom)