ജില്ലയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലെയും സ്കൂള്‍ മാനേജ്മെന്‍റെ കമ്മറ്റി ശാക്തീകരിക്കുന്നതിന്‍റെ ഭാഗമായി സര്‍വ്വശിക്ഷാ അഭിയാന്‍റെ നേതൃത്വത്തില്‍ മാതൃകാ എസ് എം സി പരിശീലനം പയ്യന്നൂര്‍ സബ്ബ്ജില്ലയിലെ കൊഴുമ്മല്‍ ഗവ. എല്‍ പി സ്കൂളില്‍ നടന്നു. കരിവെള്ളൂര്‍ -പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാഘവന്‍റെ അധ്യക്ഷതയില്‍ എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. പി.വി. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ബി ആര്‍ സി ട്രെയിനര്‍ പി.വി. സുരേന്ദ്രന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ യു.വി. സുഭാഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് എസ് എം സി ചെയര്‍മാന്‍ പി.പി. സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ വൈസ് ചെയര്‍മാന്‍ സി.വി. ഗോപി, മദര്‍ പി ടി എ പ്രസിഡണ്ട് ശ്രുതി. പി.പി, സി ആര്‍ സി കോര്‍ഡിനേറ്റര്‍ സുനന്ദ.പി.വി, അധ്യാപിക പി.രാധാമണി, സ്കൂള്‍ ലീഡര്‍ അച്ച്യുത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ മാസങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി.
Saturday, 22 July 2017
Friday, 14 July 2017
അധ്യാപക സംഘടനായോഗം
എസ് എസ് എ യുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യം വെച്ച് അധ്യാപക സംഘടനാ നേതാക്കളുടെ യോഗം ചേര്‍ന്നു. ഗ്രാന്റ് വിതരണം ജൂലൈ 10 നകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു. ക്ലാസ് ലൈബ്രറി, ഗണിതലാബ്, ശാസ്ത്രലാബ് എന്നിവയുടെ പുരോഗതി വിലയിരുത്തി. എസ് എസ് എ വഴി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന വേനല്‍പച്ച, കൈത്തിരി, പഠനനേട്ട കലണ്ടര്‍ എന്നിവയുടെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു.
മലയാളത്തിളക്കം പ്രീടെസ്റ്റ്, പരിഹാരബോധനപ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിച്ചു. മലയാളത്തിളക്കം എല്‍ പി വിഭാഗം സ്കൂള്‍ അധ്യാപകരുടെ നേതൃത്വത്തിലും യു പി വിഭാഗം ബി ആര്‍ സി ടീം അംഗങ്ങളുടെ കൂട്ടായ്മയിലും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. ബി ആര്‍ സി ടീം ഒരു വിദ്യാലയത്തില്‍ ശരാശരി 20 പേരുടെ ബാച്ചിന് അഞ്ച് ദിവസത്തെ ക്ലാസുകള്‍ കുട്ടികളെ പ്രത്യേക ക്ലാസിലിരുത്തി രാവിലെ 10 മണി മുതല്‍ 4 മണി വരെ നല്‍കും. പഠനപുരോഗതി അധ്യാപകരുമായും രക്ഷിതാക്കളുമായും ചര്‍ച്ച ചെയ്യും. സ്കൂള്‍തലത്തിലും പഞ്ചായത്ത് തലത്തിലും പൂര്‍ത്തീകരണ പ്രഖ്യാപനങ്ങള്‍ നടത്തും.
യോഗത്തില്‍ ഡി പി ഒ ഡോ. പി വി പുരുഷോത്തമന്‍ അധ്യക്ഷനായിരുന്നു. കെ ആര്‍ അശോകന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അധ്യാപക സംഘടനാ നേതാക്കളായ വി പി മോഹനന്‍ (കെ എസ് ടി എ), എന്‍ തമ്പാന്‍ (കെ പി എസ് ടി എ), എം സുനില്‍കുമാര്‍ (എ കെ എസ് ടി യു), പി പുരുഷോത്തമന്‍ (കെ പി പി എച്ച് എ), മുഹമ്മദ് റിയാസ് (കെ യു ടി എ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രോഗ്രാം ഓഫീസര്‍മാരായ ടി പി വേണുഗോപാലന്‍ സ്വാഗതവും ടി വി വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

Monday, 10 July 2017
അധ്യാപക പഠനകൂട്ടായ്മ
Wednesday, 5 July 2017
ക്ലാസ് ലൈബ്രറി ജില്ലാ തല ഉദ്ഘാടനം - 5-7-2017
സര്‍വ്വ ശിക്ഷാ അഭിയാന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്ലാസ് ലൈബ്രറി പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം പേരാവൂര്‍ കുനിത്തല ഗവ. എല്‍ പി സ്കൂളില്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. പ്രസന്നയുടെ അധ്യക്ഷതയില്‍' കെ.കെ. രാഗേഷ് എം പി ഉദ്ഘാടനം നിര്‍വഹിച്ചു. എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. പി. വി. പുരുഷോത്തമന്‍ പദ്ധതി വിശദീകരണം നടത്തി. രക്ഷിതാക്കള്‍ക്കായി വീടുകളില്‍ പുസ്തകമെത്തിക്കുന്ന പുസ്തക വണ്ടിയുടെ ഫ്ലാഗ് ഓഫ് കര്‍മ്മം ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍ നിര്‍വഹിച്ചു. എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ. ആര്‍ അശോകന്‍
ആദരം 2017
തലശ്ശേരി ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളും, ഈ വര്‍ഷത്തെ എസ് എസ് എല്‍ സി , പ്ലസ്ടു പരീക്ഷകളില്‍ വിജയം നേടിയവരുമായ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിന് സര്‍വ്വ ശിക്ഷാ അഭിയാന്‍ കണ്ണൂരിന്‍റെ നേതൃത്വത്തില്‍ 24/6/2017 ന് ഒരു അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. കൂടാതെ ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അര്‍ബന്‍ ഡിപ്രൈവ്ഡ് എഡ്യുക്കേഷന്‍ വളണ്ടിയര്‍മാരെയും ചടങ്ങില്‍ അനുമോദിച്ചു.
തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ ശ്രീ. സി. കെ. രമേശന്‍റെ അധ്യക്ഷതയില്‍ അഡ്വ. എ. എന്‍ ഷംസീര്‍ എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ശ്രീ. മിര്‍ മുഹമ്മദ് അലി ഉപഹാര വിതരണം നടത്തി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ. ടി. പി. വേണുഗോപാലന്‍ സ്വാഗതവും ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. പി. വി. പുരുഷോത്തമന്‍ തലശ്ശേരി ഡി ഇ ഒ ശ്രീമതി . നിര്‍മ്മലാ ദേവി, തലശ്ശേരി സൌത്ത് എ ഇ ഒ ശ്രീ. പി. സി. സനകന്‍ എന്നിവര്‍ ആശംസകളും നേര്‍ന്നു.
Subscribe to:
Posts (Atom)