''കൂടുതല്‍ മികവിലേക്ക് ഓരോ വിദ്യാലയവും ഓരോ ക്ലാസും ഓരോ കുട്ടിയും'' എന്ന ആശയത്തോടെ ഈ വര്‍ഷത്തെ അധ്യാപക പരിശീലനം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 25 മുതല്‍ ആരംഭിച്ചു. പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് 8 ദിവസത്തെ പരിശീലനമാണ് ഇത്തവണ ലഭിക്കുക. ഗണിതം, പരിസരപഠനം, ഭാഷ എന്നീ വിഷയങ്ങളോടൊപ്പം അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ പ്രയോഗം, ഭിന്നശിഷിക്കാരുടെ വിദ്യാഭ്യാസം , ഹരിതോത്സവം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയ പൊതുവിഷയങ്ങളിലുമാണ് പരിശീലനം . 2018-19 അധ്യയന വര്‍ഷം എല്‍ പി / യു പി ക്ലാസുകളില്‍ ഇംഗ്ലീഷ് ഭാഷക്ക് മുമ്പത്തേക്കാള്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇഗ്ലീഷ് പഠിപ്പിക്കാന്‍ സന്നദ്ധരായ അധ്യാപകര്‍ക്ക് ഹലോ ഇംഗ്ലീഷ് 8 ദിവസത്തെ പരിശലനം നല്‍കും. ഗണിതത്തില്‍ പിന്നാക്കാവസ്ഥ മറികടക്കാനും പഠനം രസകരമാക്കുന്നതിനും നിരവധി പഠനോപകരണങ്ങളുടെ നിര്‍മ്മാണവും പ്രയോഗവും ഇത്തവണത്തെ പരിശീലനത്തിന്റെ പ്രത്യേകതയാണ്. ശാസ്ത്രവിഷയത്തില്‍ കുട്ടികള്‍ക്ക് സ്വയം പരീക്ഷണങ്ങളിലേര്പ്പെടാനുള്ള നിരവധി ഉപകരണങ്ങളുടെ നിര്‍മ്മാണവും പരിശീലനത്തില്‍ നടക്കും. അറബി, ഉറുദു, സംസ്കൃതം എന്നീ ഭാഷകളിലും എട്ടു ദിവസത്തെ പരിശീനം നല്‍കും. പരിശീലന കേന്ദ്രങ്ങളില്‍ ഹരിത പ്രോട്ടോക്കോള്‍ ബാധകമാക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും, സര്‍വ്വശിക്ഷാ അഭിയാന്റെയും ഡയറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന പരിശീലനത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഏപ്രില്‍ 25 ന് ചാല ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ.പി. ജയബാലന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി ഐ വത്സല, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് പി.യു. രമേശന്, ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.പി.വി. പുരുഷോത്തമന് എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment