Monday 31 October 2016



നവംബര്‍  -  1

കേരളപ്പിറവി    ദിന ചിത്രങ്ങളിലൂടെ







  ''മാതൃഭാഷയും   പൊതുവിദ്യാഭ്യാസവും''

Wednesday 26 October 2016

ക്ലസ്റ്റര്‍ - ഓഫീസര്‍മാരുടെ യോഗം

ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ആസൂത്രണയോഗം എസ് എസ് എ ഓഫീസില്‍ ചേര്‍ന്നു. പ്രോജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു. ഡി ഡി ഇ ഇന്‍ചാര്‍ജ് പത്മരാജ് അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍ ക്ലസ്റ്റര്‍ സംബന്ധിച്ച വിശദീകരണങ്ങള്‍ നല്‍കി. ഉപജില്ലാതല തയ്യാറെടുപ്പുകള്‍ എസ് എസ് എ പ്രൊജക്റ്റ് ഓഫീസറും ഹൈസ്കൂള്‍തല തയ്യാറെടുപ്പുകള്‍ ആര്‍ എം എസ് എ അസി. പ്രൊജക്റ്റ് ഓഫീസര്‍ കെ. എം കൃഷ്ണദാസും റിപ്പോര്‍ട്ടു ചെയ്തു.
യോഗത്തെ അഭിസംബോധന ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്റ്റര്‍ മിര്‍ മുഹമ്മദ് സ്കൂള്‍ വിദ്യാര്‍ഥികളുടെ മുന്‍കൈയില്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് മാലിന്യശേഖരണ പ്രവര്‍ത്തനം വിശദീകരിച്ചു.
പ്രധാന തീരുമാനങ്ങള്‍ താഴെ.


ക്ലസ്റ്റര്‍

  • എല്ലാ പ്രധാനാധ്യാപകരുടെയും യോഗം ഉപജില്ല, ജില്ലാ തലങ്ങളില്‍ എ ഇ ഒ മാരും ഡി ഇ ഒ മാരും ഉടന്‍ വിളിച്ചുകൂട്ടണം. അധ്യാപകര്‍ ക്ലസ്റ്ററില്‍ വരുമ്പോള്‍ ഇനിപ്പറയുന്ന സാമഗ്രികള്‍ കൊണ്ടുവരുമെന്ന് ഉറപ്പു വരുത്തണം. - പാഠപുസ്തകം, അധ്യാപകസഹായി, ടീച്ചിങ്ങ് മാനുവല്‍, ഒന്നാം ടേം മൂല്യനിര്‍ണയ വിശകലന റിപ്പോര്‍ട്ട്, ട്രൈ ഔട്ട് പ്ലാന്‍, മികവുകള്‍
  • ഡി ആര്‍ ജി മാര്‍ ഉപജില്ലാ തലത്തില്‍ വൈകാതെ പ്ലാനിങ്ങ് നടത്തണം. ട്രൈ ഔട്ട് നടത്തിയാവണം ക്ലസ്റ്ററിന് നേതൃത്വം നല്‍കേണ്ടത്. എല്ലായിടത്തും ഡി ആര്‍ ജി മാര്‍ ആവശ്യത്തിന് ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു വരുത്തണം
  • ഓരോ ബാച്ചിലും എത്തിച്ചേരേണ്ട അധ്യാപകരുടെ പേരുകള്‍ ഉള്‍പ്പെടുത്തി രജിസ്റ്റ്രേഷന്‍, അറ്റന്റന്‍സ് എന്നിവ ബ പി ഒ മാര്‍ തയ്യാറാക്കണം
  • ഓരോ സെന്ററിലും ഓരോ സ്കൂളില്‍ നിന്നും വിവിധ ബാച്ചുകളില്‍ പങ്കടുക്കേണ്ടവരുടെ ലിസ്റ്റ് ചാര്‍ട്ടില്‍ തയ്യാറാക്കി പ്രദര്‍ശിപ്പിക്കണം
  • 11 മണിക്ക് ഓരോ ബാച്ചിലും എത്തിച്ചേര്‍ന്നവരുടെ കണക്ക് ബി ആര്‍ സി വഴി എ ഇ ഒ, ജില്ലാ ഓഫീസുകള്‍ എന്നിവിടങ്ങളിലേക്ക് മെയില്‍ ചെയ്യണം
  • എല്ലാ ബാച്ചിലും എല്‍ സി ഡി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.
  • ഓരോ ബാച്ചിലെയും ചെലവു സംബന്ധിച്ച കണക്ക് വൈകുന്നേരം പ്രഖ്യാപിക്കണം
  • ഉപജില്ലാ പരിശീലനച്ചുമതല എ ഇ ഒ മാര്‍ക്കും വിദ്യാഭ്യാസ ജില്ല ചുമതല ഡി ഇ ഒ മാര്‍ക്കും ആയിരിക്കും.
  • കേന്ദ്രങ്ങളുടെ ചുമതല സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍ക്കായിരിക്കും. എ ഇ ഒ, ഡയറ്റ് ഫാക്കല്‍ട്ടി, ബി പി ഒ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ മോണിറ്ററിങ്ങ് നടത്തും
  • ക്ലസ്റ്ററില്‍ എത്തിച്ചേരാത്ത അധ്യാപകരോട് വിശദീകരണം വാങ്ങേണ്ടതാണ്
 

പ്ലാസ്റ്റിക് നിര്‍മാര്‍ജനം
  • ഒക്റ്റോബര്‍ 31 മുതല്‍ നവമ്പര്‍ 2 വരെ - പ്രധാനാധ്യാപക പരിശീലനത്തല്‍ ഇക്കാര്യം വിശദമായി അവതരിപ്പിക്കും. ഇതിനുള്ള പരിശീലന സാമഗ്രികള്‍ ലഭ്യമാക്കും
  • നവമ്പര്‍ 5 - ക്ലസ്റ്റര്‍ യോഗത്തില്‍ അധ്യാപകര്‍ക്ക് ക്ലാസ് നല്‍കും
  •  നവമ്പര്‍ 7 - SRG യോഗത്തില്‍ വെച്ച് തുടര്‍ന്നു നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നു
  • നവമ്പര്‍ 8 മുതല്‍ 11 വരെ - സ്കൂള്‍തല ബോധവത്കരണത്തിന് ഉപയോഗിക്കണം. ഇതിനായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണ ക്ലാസുകള്‍, പ്രദര്‍ശനങ്ങള്‍, സ്പെഷല്‍ അസംബ്ലി, പോസ്റ്ററിങ്ങ്, റാലികള്‍ തുടങ്ങിയവ നടത്തണം
  • നവമ്പര്‍ 14 മുതല്‍ 30 വരെ - കുട്ടികള്‍ പ്ലാസ്റ്റിക് മാലിന്യം കഴുകി, ഉണക്കി സ്കൂളിലെത്തിക്കണം. ഇവ ശേഖരിക്കാന്‍ കച്ചവടക്കാരെ ഏര്‍പ്പാടാക്കും
(വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് കലക്റ്റര്‍ നേതൃത്വം നല്‍കുന്ന collectors@school എന്ന വാട്സ്അപ്പ് ഗ്രൂപ്പ് വഴി പരസ്പരം സംവദിക്കാം. പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ടു ചെയ്യാം.)

Tuesday 25 October 2016

കണ്ണൂര്‍ ജില്ലയില്‍ പുതിയ ട്രെയിനര്‍മാര്‍

കണ്ണൂര്‍ ജില്ലയില്‍ പുതുതായി നാല് ട്രെയിനര്‍മാരെ കൂടി ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി.

ഐ സി ടി ശില്പശാല

ഐ സി ടി അധിഷ്ഠിത പഠനസാധ്യതകള്‍ വികസിപ്പിക്കുന്നതിനുള്ള ശില്പശാല തളിപ്പറമ്പ് നോര്‍ത്ത് ബി ആര്‍ സി യില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ കാലത്ത് ക്ലാസ്മുറികളുടെ ആധുനീകരണത്തിലൂടെ മാത്രമേ പൊതുവിദ്യാലയങ്ങള്‍ക്ക് രക്ഷിതാക്കളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാനാവൂ. ഇതിനുള്ള പ്രധാന ഇടപെടലാണ് സര്‍വശിക്ഷാ അഭിയാന്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍ അധ്യക്ഷനായിരുന്നു. എസ് പി രമേശന്‍ സ്വാഗതം പറഞ്ഞു.
കോഴിക്കോട് ഡയറ്റ് ഫാക്കല്‍ട്ടി കെ വിനോദ്കുമാര്‍, ഐ ടി @ സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ ജയരാജന്‍ വി വി, കോഴിക്കോട് ഡയറ്റ് ഫാക്കല്‍ട്ടി കെ പി രാജേഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ എസ് കെ ജയദേവന്‍, കെ ജെ സെബാസ്റ്റ്യന്‍, പ്രോഗ്രാം ഓഫീസര്‍ ടി പി വേണുഗോപാലന്‍, തളിപ്പറമ്പ് സൗത്ത് ബി പി ഒ ഗോവിന്ദന്‍ കീത്തേടത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 45 ഓളം ഡി ആര്‍ ജി മാരും അധ്യാപകരും പങ്കെടുത്തു.


Thursday 20 October 2016

ഡി ആര്‍ ജി പരിശീലനം 22 ന്

നവമ്പര്‍ 5 ന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തിന്റെ മുന്നോടിയായുള്ള ഡി ആര്‍ ജി പരിശീലനം താഴെ ചേര്‍ത്ത കേന്ദ്രങ്ങളില്‍ നടക്കുന്നു. നിശ്ചയിക്കപ്പെട്ട എല്ലാ ഡി ആര്‍ ജി മാരും 9. 30 നു തന്നെ പരിശീലന കേന്ദ്രങ്ങളില്‍ എത്തേണ്ടതാണ്.

Saturday 15 October 2016

തളിപ്പറമ്പ് മണ്ഡലം വിദ്യാഭ്യാസ പദ്ധതി

ജെയിംസ് മാത്യു എം എല്‍ എ യുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഭൗതിക സൗകര്യ വികസനത്തില്‍ മാതൃകാപരമായ ഇടപെടല്‍ നടത്തിയ മണ്ഡലത്തില്‍ അക്കാദമികമേഖല ശക്തിപ്പെടുത്താനാണ് ഇനി ശ്രദ്ധ ചെലുത്തുകയെന്ന് എം എല്‍ എ പറഞ്ഞു. ഐ ടി അധിഷ്ഠിത പഠനം സാധ്യമാക്കാനുള്ള ഭൗതികസൗകര്യങ്ങള്‍ എല്‍ പി, യു പി സ്കൂളുകളില്‍ പൂര്‍ത്തിയായെന്ന് അദ്ദ്യേഹം പറഞ്ഞു. LFVD ( Large Format Visual Display), ഓപ്റ്റിക്കല്‍ കേബിള്‍ കണക്റ്റിവിറ്റി, വീഡിയോ കോണ്‍ഫറന്‍സിങ്ങ് സൗകര്യം എന്നിവ ഇതില്‍ പെടുന്നു.

തുടര്‍ന്നു സംസാരിച്ച എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍ റിസോഴ്സ് ബ്ലോഗുകളുടെ സഹായത്തോടെ ICT റിസോഴ്സ് പിന്തുണ ഉറപ്പിക്കാനാവുമെന്ന് വ്യക്തമാക്കി. കാസര്‍ഗോഡ് ഡയറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ LASER റിസോഴ്സ് ബ്ലോഗ് അദ്ദ്യേഹം പരിചയപ്പെടുത്തി. കണ്ണൂര്‍ ഡയറ്റ് തയ്യാറാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമും തുടര്‍ന്ന് പരിചയപ്പെടുത്തി. വിവിധ ബി ആര്‍ സി കള്‍ റിസോഴ്സ് സാമഗ്രികളുടെ നിര്‍മാണം ഏറ്റെടുത്താല്‍ ഡയറ്റിന്റെ റിസോഴ്സ് ബ്ലോഗില്‍ അപ്ലോഡ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാവുമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ഇതിന്റെ പ്രാഥമികമായ ചില മാതൃകകള്‍ അടുത്ത ക്ലസ്റ്ററില്‍ തളിപ്പറമ്പ് നോര്‍ത്ത്, സൗത്ത് ബി ആര്‍ സി കള്‍ പരിചയപ്പെടുത്തിയാല്‍ നന്നായിരിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇതിനായുള്ള ആദ്യ കൂടിയിരുപ്പ് ഒക്റ്റോബര്‍ 25 ന് നടത്താന്‍ തീരുമാനിച്ചു.

യോഗത്തില്‍ തളിപ്പറമ്പ് സൗത്ത് ബി പി ഒ ഗോവിന്ദന്‍ കീത്തേടത്ത് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നോര്‍ത്ത് ബി പി ഒ രമേശന്‍ എസ് പി സ്വാഗതവും മുഹമ്മദ് കീത്തേടത്ത് നന്ദിയും പറഞ്ഞു.

മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് ചുമതലയുള്ള കോര്‍ഡിനേറ്റര്‍മാര്‍, ട്രെയിനര്‍മാര്‍, സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍, റിസോഴ്സ് ടീച്ചേഴ്സ് എന്നിവര്‍ സംബന്ധിച്ചു.
 

Saturday 8 October 2016

അടുത്ത ക്ലസ്റ്റര്‍ നവമ്പര്‍ 5 ന്

ഈ വര്‍ഷത്തെ രണ്ടാമത്തെ ക്ലസ്റ്ററിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ബന്ധപ്പെട്ട തീയതികള്‍ ചുവടെ.
  • സംസ്ഥാനതല മൊഡ്യൂള്‍ നിര്‍മാണ ശില്പശാല : ഒക്റ്റോബര്‍ 14, 15, 16 - SCERT യില്‍
  • സംസ്ഥാന എസ് ആര്‍ ജി പരിശീലനങ്ങള്‍ : ഒക്റ്റോബര്‍ 18,19 - വിവിധ ജില്ലകളില്‍ (കണ്ണൂൂരില്‍ യു പി സയന്‍സ്). ഒക്റ്റോബര്‍ 14, 15, 16
  • ജില്ലാതല ഡി ആര്‍ ജി : ഒക്റ്റോബര്‍ 20. കേന്ദ്രങ്ങള്‍ BPO മാരുടെ ജില്ലാ യോഗത്തില്‍ വെച്ച് തീരുമാനിക്കും
          SRG Centres (District)
സംസ്ഥാനതല മൊഡ്യൂള്‍ നിര്‍മാണ ശില്പശാലയില്‍ പങ്കെടുക്കേണ്ടവര്‍
സംസ്ഥാന എസ് ആര്‍ ജി പരിശീലനങ്ങളില്‍ പങ്കെടുക്കേണ്ടവര്‍
ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മുന്നൊരുക്കങ്ങള്‍ നടത്തുല്ലോ.

Thursday 6 October 2016

കലാ കായിക പ്രവൃത്തിപരിചയ അധ്യാപക നിയമനം

ജില്ലയില്‍ 24 വീതം കലാ കായിക പ്രവൃത്തി പരിചയ അധ്യാപകരെ ഉടന്‍ നിയമിക്കുന്നു. UP വിഭാഗത്തില്‍ 100 കുട്ടികളില്‍ കൂടുതലുള്ള സ്കൂളുകളിലാണ് നിയമനം. ഉടന്‍ പത്രത്തില്‍ പരസ്യം നല്‍കും. എസ് എസ് എ ജില്ലാ ആഫീസില്‍ വെച്ച് നേരിട്ടുള്ള അഭിമുഖത്തിലൂടെയായിരിക്കും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക. നവമ്പര്‍ 1 ന് ജോലിക്കു ചേരാനാവും വിധം നടപടിക്രമങ്ങള്‍ വേഗത്തിലാക്കും. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കാം.

Tuesday 4 October 2016

പ്രധമാധ്യാപക പരിശീലനം

UDISE, പരീക്ഷാനന്തര പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പും ഡയറ്റും എസ് എസ് എ യും  ആര്‍ എം എസ് എ യും ചേര്‍ന്നു നടത്തുന്ന പ്രഥമാധ്യാപക പരിശീലനങ്ങള്‍ നടന്നു വരുന്നു.

പാനൂര്‍ ഉപജില്ല


പയ്യന്നൂര്‍ ഉപജില്ല

ഇരിക്കൂര്‍ ഉപജില്ല



For more reports please go to BRC blogs

മേജര്‍ റിപ്പയര്‍ ഉദ്ഘാടനം ചെയ്തു


കൊയ്യം ഗവ: ഹൈസ്കൂള്‍ മേജര്‍ റിപ്പയറിന്റെ ഭാഗമായി ടൈല്‍ ചെയ്ത ക്ലാസ് മുറികളുടെയും സ്റ്റേജിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് 4.10.16 ന് നിര്‍വഹിച്ചു. എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി പി വേണുഗോപാലന്‍ പ്രവര്‍ത്തന വിശദീകരണം നടത്തി. തദ്ദേശ സ്ഥാപന പ്രതിനിധികള്‍, പി ടി എ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Monday 3 October 2016

ആറളം ഫാം സ്കൂള്‍ സന്ദര്‍ശനം

ആറളം ഫാം ഹൈസ്കൂളില്‍ കുട്ടികള്‍ പലരും കൃത്യമായി എത്തിച്ചേരുന്നില്ല എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും എസ് എസ് എ യുടെ സംസ്ഥാന ഡയറക്റ്ററുടെയും നേതൃത്വത്തില്‍ ബന്ധപ്പെട്ടവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു.
സ്കൂളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. എസ് എസ് എ സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്റ്റര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ ആമുഖഭാഷണം നടത്തി.
തുടര്‍ന്ന് സ്കൂള്‍ അധ്യാപകര്‍, പി ടി എ പ്രസിഡന്റ്, എസ് ടി വകുപ്പ് ഉദ്യോഗസ്ഥര്‍, എസ് ടി പ്രമോട്ടര്‍, കുടുംബശ്രീ പ്രതിനിധികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചു
എസ് എസ് എ യുടെ റിസോഴ്സ് ടീച്ചര്‍മാരുടെ സേവനം സ്കൂളില്‍ ഉടന്‍ ലഭ്യമാക്കുമെന്ന് എസ് പി ഡി പറഞ്ഞു. ജില്ലാതലത്തില്‍ ഒന്നോ രണ്ടോ യോഗങ്ങള്‍ കൂടി നടത്തിയ ശേഷം കൃത്യമായ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് മുന്നോട്ടുപോകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പു നല്‍കി.
ജില്ലാ പ്ലാന്‍ കോര്‍ഡിനേറ്റര്‍ കെ വി ഗോവിന്ദന്‍, ഡി ഡി ഇ പത്മരാജ് സി പി, ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍, എസ് എസ് എ ജില്ലാ  പ്രോജക്റ്റ് ഓഫീസര്‍ ഡോ പി വി പുരുഷോത്തമന്‍, ആര്‍ എം എസ് എ അസി. പ്രോജക്റ്റ് ഓഫീസര്‍ കെ എം ക‍ൃഷ്ണദാസ്, ഡി ഇ ഒ വനജ, എ ഇ ഒ ജനാര്‍ദനന്‍ കെ ജെ, പ്രോഗ്രാം ഓഫീസര്‍മാരായ ടി പി വേണുഗോപാലന്‍, ടി വി വിശ്വനാഥന്‍, ബി പി ഒ ശൈലജ, സ്കൂള്‍ ഹെ‍ഡ്‍മിസ്റ്റ്രസ്, ട്രെയിനര്‍മാര്‍, സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍, റിസോഴ്സ് അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. സംഘാംഗങ്ങള്‍ എം ജി എല്‍ സി സ്കൂളുകളും സന്ദര്‍ശിച്ചു.

Saturday 1 October 2016

ട്രെയിനര്‍മാരുടെ സംസ്ഥാനശില്‍പശാല

എസ് എസ് എ യില്‍ തുടര്‍ന്നുവരുന്നവരും പുതുതായി നിയമിതരായവരുമായ ട്രെയിനര്‍മാര്‍ക്കും ബി പി ഒ മാര്‍ക്കുമുള്ള സംസ്ഥാന ഏകദിന ശില്‍പശാല തൃശ്ശൂര്‍ റീജിയണല്‍ തീയറ്ററില്‍ തൃശ്ശൂര്‍ എം പി ജയദേവന്‍ സി എന്‍ ഉദ്ഘാടനം ചെയ്തു. എസ് പി ഡി ഡോ. എ പി കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ത‍ൃശ്ശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ പ്രചോദനാത്മക മാജിക്കും അരങ്ങേറി.
ഉച്ചയ്ക്കുശേഷം വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, വനം വകുപ്പുമന്ത്രി കെ സുനില്‍കുമാര്‍ എന്നിവര്‍ പ്രതിനിധികളെ അഭിസംബോധന ചെയ്തു.
സംസ്ഥാന പ്രോഗ്രാം ഓഫീസര്‍മാര്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സൂചനകള്‍ നല്‍കി.
എ എസ് പി ഡി അനില ജോര്‍ജ് നന്ദി പറഞ്ഞു.
എഴുന്നൂറിലേറെ പേര്‍ പങ്കെടുത്ത പരിപാടിയില്‍ ജില്ലയില്‍ നിന്ന്അമ്പതോളം പേര്‍ സന്നിഹിതരായി. ജില്ലാ പ്രോജക്റ്റ് ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, ബി പി ഒ മാര്‍ എന്നിവര്‍ ജില്ലാ ടീമിന് നേതൃത്വം നല്‍കി.