Saturday 24 June 2017

പൊതുവിദ്യാഭ്യാസവും സര്‍വ ശിക്ഷാ അഭിയാനും - സെമിനാര്‍



ജില്ലയിലെ ബി പി ഒ മാര്‍, ട്രെയിനര്‍മാര്‍, സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍, ആര്‍ ടി മാര്‍, സ്പെഷലിസ്റ്റ് അധ്യാപകര്‍ എന്നിവരുടെ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. എസ് എസ് എ യുടെ പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഊര്‍ജം പകരാന്‍ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രോജക്റ്റ് ഡയറക്റ്റര്‍ ഡേ. എ പി കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍സള്‍ട്ടന്റ് ഡോ. ടി പി കലാധരന്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. ഡി ഡി ഇ ബാബുരാജന്‍ എം ആശംസകള്‍ നേര്‍ന്നു. 
ഡി പി ഒ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും ടി പി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.



   

Friday 23 June 2017

നവീകരിച്ച ഓട്ടിസം സെന്‍റെര്‍ - ഉദ്ഘാടനം



                എസ് എസ് എ കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ നവീകരിച്ച ഓട്ടിസം സെന്ററിന്റെ ഉദ്ഘാടനം ബഹു. തുറമുഖ - പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇതൊരു അത്താണിയാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. സെറിബ്രല്‍ പാഴ്സി ബാധിച്ച കുട്ടിയെ വളര്‍ത്തി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫ. ആക്കി മാറ്റിയതിന്റെ അനുഭവവിവരണം ഡോ. ശ്യാം പ്രസാദിന്റെ അമ്മ കെ ഉഷട്ടീച്ചര്‍ നല്‍കിയത് ഹൃദയസ്പര്‍ശിയായി. 
                ഡി ഡി ഇ ബാബുരാജന്‍ എം, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പി യു രമേശന്‍, ഡി ഇ ഒ വത്സല, പ്രോഗ്രാം ഓഫീസര്‍ ടി വി വിശ്വനാഥന്‍, എ ഇ ഒ സുരേന്ദ്രന്‍ കെ വി, സി ആര്‍ സി കണ്‍വീനര്‍ ശൈലജ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡി പി ഒ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും ബി പി ഒ കൃഷ്ണന്‍ കുറിയ നന്ദിയും പറഞ്ഞു.
                 നേരത്തെ ക്ലസ്റ്റര്‍ സെന്ററിനു വേണ്ടി നിര്‍മിച്ച കെട്ടിടത്തില്‍ മൂന്നര ലക്ഷം രൂപ ചെലവഴിച്ചാണ് മനോഹരവും ആധുനികവുമായ ഓട്ടിസം സെന്റര്‍ ആക്കി മാറ്റിയത്.





Thursday 1 June 2017

അവിസ്മരണീയം ജില്ലാതല പ്രവേശനം

Purushothaman Pv എന്നയാളുടെ ഫോട്ടോ
Purushothaman Pv എന്നയാളുടെ ഫോട്ടോ
Purushothaman Pv എന്നയാളുടെ ഫോട്ടോ

കണ്ണൂർ ജില്ലാതല പ്രവേശനോത്സവം പലതുകൊണ്ടും അവിസ്മരണീയമായി. കൈതപ്രം ആയിരുന്നു ഉദ്ഘാടകൻ. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ കെ.വി ധനേഷ് മുഖ്യാതിഥിയായി. ബാലതാരം ബേബി നിരഞ്ചന കുരുന്നുകളെ സ്വീകരിച്ചു. ഓരോ കുട്ടിയെയും സ്റ്റേജിൽ ഇരുത്തുമ്പോൾ അവരുടെ വീട്ടിൽ ചെന്ന് നേരത്തെ ചിത്രീകരിച്ച ദൃശ്യങ്ങൾ ബിഗ് സ്ക്രീനിൽ തെളിഞ്ഞു. 97) 0 വയസ്സിൽ സ്വന്തം വിദ്യാലയം പൊതു സമൂഹത്തിന് കൈമാറിയ അധ്യാപക ശ്രേഷ്ഠൻ പറാമ്പള്ളി കൃഷ്ണവാരിയരുടെ സാന്നിധ്യം ചടങ്ങിന് ധന്യത നൽകി. ജെയിംസ് മാത്യം എം.എൽ.എ. പ്രവേശനോത്സവ  സന്ദേശം നല്‍കി. ഒരു മാസം കൊണ്ട് ജനകീയ കമ്മിറ്റി സ്കൂളിനെ അക്ഷരാർഥത്തിൽ പുതുക്കി ആകർഷകമാക്കിയിരുന്നു. 12 ജനകീയ കലാകാരന്മാർ സ്കൂൾ മതിൽ കൂട്ടച്ചിത്ര രചനയിലൂടെ ആകർഷകമാക്കിയിരുന്നു. കൂറ്റൻ ജലസംഭരണി ഒരുങ്ങുന്നു. ജൈവ കൃഷി, മാലിന്യ സംസ്കരണം എന്നിവ ആരംഭിച്ചു . സ്കൂൾ പുതുക്കാൻ കഴിഞ്ഞ രണ്ടാഴ്ചയായി അക്ഷീണം പ്രവർത്തിച്ച കുടുംബശ്രീകളെയും ചടങ്ങിൽ ആദരിച്ചു.


Purushothaman Pv എന്നയാളുടെ ഫോട്ടോ
Purushothaman Pv എന്നയാളുടെ ഫോട്ടോ 
 Purushothaman Pv എന്നയാളുടെ ഫോട്ടോ