Wednesday 20 September 2017

പ്രാദേശിക പ്രതിഭാകേന്ദ്രം ജില്ലാതല ഉദ്ഘാടനം (18-9-2017)

പുതിയ വിദ്യാര്‍ത്ഥികള്‍   ചരിത്രം നിര്‍മ്മിക്കുന്നു............
                        പുതിയ കാലത്തെ വിദ്യാര്‍ത്ഥികള്‍ ചരിത്രം  പഠിക്കുകയല്ല ചരിത്രം നിര്‍മ്മിക്കുയാണെന്ന് കെ.കെ. രാഗേഷ് . എം. പി. പറഞ്ഞു. സ ര്‍വ്വശിക്ഷാ അഭിയാന്‍റെ  അഭിമുഖ്യത്തി ല്‍  പ്രാദേശികപ്രതിഭാകേന്ദ്രത്തി ന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളില്‍ വിദ്യാലയങ്ങളില്‍ എത്തിച്ചേരാത്ത കുട്ടികള്‍ നിരവധിയാണ്. എന്നാല്‍ കേരളത്തില്‍ ശക്തമായ പൊതുവിദ്യാഭ്യാസം നിലവിലുള്ളത് കൊണ്ട് മുഴുവന്‍ കുട്ടികളും വിദ്യാലയത്തില്‍ എത്തിച്ചേരുന്നുണ്ട്. ആദിവാസി മേഖലകളില്‍ ഇനിയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  ഇരിട്ടി വിളമന ഗവ. എല്‍ പി സ്കൂളില്‍ നടന്ന ചടങ്ങില്‍  ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  എന്‍.ടി. റോസമ്മ അധ്യക്ഷയായിരുന്നു. സര്‍വ്വ ശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. പി. വി. പുരുഷോത്തമന്‍ പദ്ധതി വിശദീകരണം നടത്തി. പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍. അശോകന്‍, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം  കെ. മോഹനന്‍, കെ. പവിത്രന്‍, എ ഇ ഒ വിജയലക്ഷ്മി പാലക്കുഴി, അഡ്വ. ബിനോയ് കുര്ന്‍, എം. പി. ശശിധരന്‍, കെ.സി. മനോഹരന്‍, പി. ബി. സദാനന്ദന്, എം ഷൈലജ എന്നിവര്‍ സംസാരിച്ചു. എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി.പി. വേണുഗോപാലന്‍ സ്വാഗതവും  ബി ആര്‍ സി ട്രെയിനര്‍ തുളസീധരന്‍ നന്ദിയും പറഞ്ഞു