Tuesday 31 October 2017

സെമിനാര്‍ - "വായനയും സമൂഹവും "


2017  നവംബര്‍  1  ബുധന്‍  ഉച്ചക്ക്  2  മണിക്ക്    - ശിക്ഷക് സദന്‍, കണ്ണൂര്‍' 

Thursday 26 October 2017

വിദ്യാലയ കൂട്ടുചേരല് പരിപാടി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി സര്‍വ്വശിക്ഷാ അഭിയാന്‍  വിദ്യാലയ കൂട്ടുചേരല്‍ പരിപാടി, പ്രവര്‍ത്തന മികവുകളുടെ വിനിമയം കൊണ്ട് ശ്രദ്ധേയമായി. തെരെഞ്ഞെടുക്കപ്പെട്ട കുട്ടികള്‍, അധ്യാപകരുടെയും രക്ഷിതാക്കളുടെയും  പ്രിതിനിധികളോടൊപ്പം പരസ്പര വിദ്യാലയ സന്ദര്‍ശനവും ആശയങ്ങളുടെയും തനത് പ്രവര്‍ത്തനങ്ങളുടെയും  പങ്കുവെക്കലുമാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍  നടാല്‍ ഒ കെയു പി സ്കൂളും തോട്ടട വെസ്റ്റ് യു പി സ്കൂളുമാണ് ജോഡികളായി തെരെഞ്ഞെടുത്തത്.


Wednesday 20 September 2017

പ്രാദേശിക പ്രതിഭാകേന്ദ്രം ജില്ലാതല ഉദ്ഘാടനം (18-9-2017)

പുതിയ വിദ്യാര്‍ത്ഥികള്‍   ചരിത്രം നിര്‍മ്മിക്കുന്നു............
                        പുതിയ കാലത്തെ വിദ്യാര്‍ത്ഥികള്‍ ചരിത്രം  പഠിക്കുകയല്ല ചരിത്രം നിര്‍മ്മിക്കുയാണെന്ന് കെ.കെ. രാഗേഷ് . എം. പി. പറഞ്ഞു. സ ര്‍വ്വശിക്ഷാ അഭിയാന്‍റെ  അഭിമുഖ്യത്തി ല്‍  പ്രാദേശികപ്രതിഭാകേന്ദ്രത്തി ന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളില്‍ വിദ്യാലയങ്ങളില്‍ എത്തിച്ചേരാത്ത കുട്ടികള്‍ നിരവധിയാണ്. എന്നാല്‍ കേരളത്തില്‍ ശക്തമായ പൊതുവിദ്യാഭ്യാസം നിലവിലുള്ളത് കൊണ്ട് മുഴുവന്‍ കുട്ടികളും വിദ്യാലയത്തില്‍ എത്തിച്ചേരുന്നുണ്ട്. ആദിവാസി മേഖലകളില്‍ ഇനിയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  ഇരിട്ടി വിളമന ഗവ. എല്‍ പി സ്കൂളില്‍ നടന്ന ചടങ്ങില്‍  ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  എന്‍.ടി. റോസമ്മ അധ്യക്ഷയായിരുന്നു. സര്‍വ്വ ശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. പി. വി. പുരുഷോത്തമന്‍ പദ്ധതി വിശദീകരണം നടത്തി. പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍. അശോകന്‍, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം  കെ. മോഹനന്‍, കെ. പവിത്രന്‍, എ ഇ ഒ വിജയലക്ഷ്മി പാലക്കുഴി, അഡ്വ. ബിനോയ് കുര്ന്‍, എം. പി. ശശിധരന്‍, കെ.സി. മനോഹരന്‍, പി. ബി. സദാനന്ദന്, എം ഷൈലജ എന്നിവര്‍ സംസാരിച്ചു. എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി.പി. വേണുഗോപാലന്‍ സ്വാഗതവും  ബി ആര്‍ സി ട്രെയിനര്‍ തുളസീധരന്‍ നന്ദിയും പറഞ്ഞു




Saturday 22 July 2017

SMC ജില്ലാതല പരിശീലനം ഉദ്ഘാടനം



       
ജില്ലയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലെയും സ്കൂള്‍ മാനേജ്മെന്‍റെ കമ്മറ്റി ശാക്തീകരിക്കുന്നതിന്‍റെ ഭാഗമായി സര്‍വ്വശിക്ഷാ അഭിയാന്‍റെ നേതൃത്വത്തില്‍ മാതൃകാ എസ് എം സി പരിശീലനം പയ്യന്നൂര്‍ സബ്ബ്ജില്ലയിലെ കൊഴുമ്മല്‍ ഗവ. എല്‍ പി സ്കൂളില്‍ നടന്നു. കരിവെള്ളൂര്‍ -പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാഘവന്‍റെ അധ്യക്ഷതയില്‍ എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. പി.വി. പുരുഷോത്തമന്‍  ഉദ്ഘാടനം ചെയ്തു. ബി ആര്‍ സി ട്രെയിനര്‍ പി.വി. സുരേന്ദ്രന്‍ സ്വാഗതവും  ഹെഡ്മാസ്റ്റര്‍ യു.വി. സുഭാഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന്  എസ് എം സി ചെയര്‍മാന്‍ പി.പി. സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന  സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍  വൈസ് ചെയര്‍മാന്‍  സി.വി. ഗോപി, മദര്‍ പി ടി എ പ്രസിഡണ്ട്  ശ്രുതി. പി.പി, സി ആര്‍ സി കോര്‍ഡിനേറ്റര്‍ സുനന്ദ.പി.വി, അധ്യാപിക  പി.രാധാമണി, സ്കൂള്‍ ലീഡര്‍ അച്ച്യുത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ മാസങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി. 




Friday 14 July 2017

അധ്യാപക സംഘടനായോഗം

എസ് എസ് എ യുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യം വെച്ച് അധ്യാപക സംഘടനാ നേതാക്കളുടെ യോഗം ചേര്‍ന്നു. ഗ്രാന്റ് വിതരണം ജൂലൈ 10 നകം  പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു. ക്ലാസ് ലൈബ്രറി, ഗണിതലാബ്, ശാസ്ത്രലാബ് എന്നിവയുടെ പുരോഗതി വിലയിരുത്തി. എസ് എസ് എ വഴി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന വേനല്‍പച്ച, കൈത്തിരി, പഠനനേട്ട കലണ്ടര്‍ എന്നിവയുടെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു.

മലയാളത്തിളക്കം പ്രീടെസ്റ്റ്, പരിഹാരബോധനപ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിച്ചു. മലയാളത്തിളക്കം എല്‍ പി വിഭാഗം സ്കൂള്‍ അധ്യാപകരുടെ നേതൃത്വത്തിലും യു പി വിഭാഗം ബി ആര്‍ സി ടീം അംഗങ്ങളുടെ കൂട്ടായ്മയിലും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. ബി ആര്‍ സി ടീം ഒരു വിദ്യാലയത്തില്‍ ശരാശരി 20 പേരുടെ ബാച്ചിന് അഞ്ച് ദിവസത്തെ ക്ലാസുകള്‍ കുട്ടികളെ പ്രത്യേക ക്ലാസിലിരുത്തി രാവിലെ 10 മണി മുതല്‍ 4 മണി വരെ നല്‍കും. പഠനപുരോഗതി അധ്യാപകരുമായും രക്ഷിതാക്കളുമായും ചര്‍ച്ച ചെയ്യും. സ്കൂള്‍തലത്തിലും പഞ്ചായത്ത് തലത്തിലും പൂര്‍ത്തീകരണ പ്രഖ്യാപനങ്ങള്‍ നടത്തും.

യോഗത്തില്‍ ഡി പി ഒ ഡോ. പി വി പുരുഷോത്തമന്‍ അധ്യക്ഷനായിരുന്നു. കെ ആര്‍ അശോകന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അധ്യാപക സംഘടനാ നേതാക്കളായ വി പി മോഹനന്‍ (കെ എസ് ടി എ), എന്‍ തമ്പാന്‍ (കെ പി എസ് ടി എ), എം സുനില്‍കുമാര്‍ (എ കെ എസ് ടി യു), പി പുരുഷോത്തമന്‍ (കെ പി പി എച്ച് എ), മുഹമ്മദ് റിയാസ് (കെ യു ടി എ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രോഗ്രാം ഓഫീസര്‍മാരായ ടി പി വേണുഗോപാലന്‍ സ്വാഗതവും ടി വി വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

Monday 10 July 2017

അധ്യാപക പഠനകൂട്ടായ്മ

ജില്ലാ അധ്യാപക പഠനകൂട്ടായ്മ  ,സെലസ്റ്റിയ - 2017
  8/7/2017 ന്   മാടായി ബി ആര്‍ സി യില്‍  ടി.വി. രാജേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.  ജ്യോതിശാസ്ത്രജ്ഞനും മാടായി എ ഇ ഒയുമായ  വെള്ളൂര്‍ ഗംഗാധരനാണ്  പ്രവര്‍ത്തനങ്ങളള്‍ക്ക് നേതൃത്വം നല്‍കുന്നത്.  ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. പി.വി. പുരുഷോത്തമന്‍ അധ്യാക്ഷനായിരുന്നു. പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടെ നൂതന പ്രവരര്‍ത്തനങ്ങള്‍  വ്യാപിപ്പിക്കുക, പൊതുവിദ്യാലയങ്ങളിലെ പഠനപ്രവരര്‍ത്തനങ്ങളള്‍ക്ക് ദിശാബോധം നല്കുക എന്നിവയാണ്  പ്രവ ര്‍ത്തന ലക്ഷ്യം . പദ്ധതിയുടെ ഭാഗമായി  ഒരു വര്‍ഷം നീളുന്ന ജ്യോതിശാസ്ത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍  മണ്ഡലത്തില്‍ നടക്കും.

Wednesday 5 July 2017

ക്ലാസ് ലൈബ്രറി ജില്ലാ തല ഉദ്ഘാടനം - 5-7-2017


സര്‍വ്വ ശിക്ഷാ അഭിയാന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്ലാസ് ലൈബ്രറി പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം പേരാവൂര്‍ കുനിത്തല ഗവ.  എല്‍ പി സ്കൂളില്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. പ്രസന്നയുടെ അധ്യക്ഷതയില്‍' കെ.കെ. രാഗേഷ് എം പി ഉദ്ഘാടനം നിര്‍വഹിച്ചു. എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. പി. വി. പുരുഷോത്തമന്‍ പദ്ധതി വിശദീകരണം നടത്തി. രക്ഷിതാക്കള്‍ക്കായി വീടുകളില്‍ പുസ്തകമെത്തിക്കുന്ന പുസ്തക വണ്ടിയുടെ ഫ്ലാഗ് ഓഫ് കര്‍മ്മം ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍ നിര്‍വഹിച്ചു. എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ. ആര്‍ അശോകന്‍
സ്വാഗതവും  ഇരിട്ടി ബി പി ഒ ഷൈലജ . എം നന്ദിയും  പറഞ്ഞു.

ആദരം 2017

തലശ്ശേരി ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളും, ഈ വര്‍ഷത്തെ എസ് എസ് എല്‍ സി , പ്ലസ്ടു പരീക്ഷകളില്‍ വിജയം നേടിയവരുമായ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിന് സര്‍വ്വ  ശിക്ഷാ അഭിയാന്‍ കണ്ണൂരിന്‍റെ നേതൃത്വത്തില്‍  24/6/2017 ന് ഒരു അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. കൂടാതെ ഈ വിജയത്തിന്   പിന്നില്‍ പ്രവര്‍ത്തിച്ച അര്‍ബന്‍ ഡിപ്രൈവ്ഡ്  എഡ്യുക്കേഷന്‍ വളണ്ടിയര്‍മാരെയും ചടങ്ങില്‍ അനുമോദിച്ചു. 
തലശ്ശേരി നഗരസഭാ ചെയര്‍മാന്‍   ശ്രീ. സി. കെ. രമേശന്‍റെ അധ്യക്ഷതയില്‍ അഡ്വ. എ. എന്‍ ഷംസീര്‍ എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.  ജില്ലാ കലക്ടര്‍ ശ്രീ. മിര്‍ മുഹമ്മദ് അലി ഉപഹാര വിതരണം നടത്തി.  ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ. ടി. പി. വേണുഗോപാലന്‍ സ്വാഗതവും  ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. പി. വി. പുരുഷോത്തമന്‍ തലശ്ശേരി ഡി ഇ ഒ ശ്രീമതി . നിര്‍മ്മലാ ദേവി, തലശ്ശേരി സൌത്ത് എ  ഇ ഒ ശ്രീ. പി. സി. സനകന്‍ എന്നിവര്‍ ആശംസകളും നേര്‍ന്നു.



Saturday 24 June 2017

പൊതുവിദ്യാഭ്യാസവും സര്‍വ ശിക്ഷാ അഭിയാനും - സെമിനാര്‍



ജില്ലയിലെ ബി പി ഒ മാര്‍, ട്രെയിനര്‍മാര്‍, സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍, ആര്‍ ടി മാര്‍, സ്പെഷലിസ്റ്റ് അധ്യാപകര്‍ എന്നിവരുടെ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. എസ് എസ് എ യുടെ പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഊര്‍ജം പകരാന്‍ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രോജക്റ്റ് ഡയറക്റ്റര്‍ ഡേ. എ പി കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍സള്‍ട്ടന്റ് ഡോ. ടി പി കലാധരന്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. ഡി ഡി ഇ ബാബുരാജന്‍ എം ആശംസകള്‍ നേര്‍ന്നു. 
ഡി പി ഒ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും ടി പി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.



   

Friday 23 June 2017

നവീകരിച്ച ഓട്ടിസം സെന്‍റെര്‍ - ഉദ്ഘാടനം



                എസ് എസ് എ കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ നവീകരിച്ച ഓട്ടിസം സെന്ററിന്റെ ഉദ്ഘാടനം ബഹു. തുറമുഖ - പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇതൊരു അത്താണിയാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. സെറിബ്രല്‍ പാഴ്സി ബാധിച്ച കുട്ടിയെ വളര്‍ത്തി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫ. ആക്കി മാറ്റിയതിന്റെ അനുഭവവിവരണം ഡോ. ശ്യാം പ്രസാദിന്റെ അമ്മ കെ ഉഷട്ടീച്ചര്‍ നല്‍കിയത് ഹൃദയസ്പര്‍ശിയായി. 
                ഡി ഡി ഇ ബാബുരാജന്‍ എം, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പി യു രമേശന്‍, ഡി ഇ ഒ വത്സല, പ്രോഗ്രാം ഓഫീസര്‍ ടി വി വിശ്വനാഥന്‍, എ ഇ ഒ സുരേന്ദ്രന്‍ കെ വി, സി ആര്‍ സി കണ്‍വീനര്‍ ശൈലജ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡി പി ഒ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും ബി പി ഒ കൃഷ്ണന്‍ കുറിയ നന്ദിയും പറഞ്ഞു.
                 നേരത്തെ ക്ലസ്റ്റര്‍ സെന്ററിനു വേണ്ടി നിര്‍മിച്ച കെട്ടിടത്തില്‍ മൂന്നര ലക്ഷം രൂപ ചെലവഴിച്ചാണ് മനോഹരവും ആധുനികവുമായ ഓട്ടിസം സെന്റര്‍ ആക്കി മാറ്റിയത്.





Thursday 1 June 2017

അവിസ്മരണീയം ജില്ലാതല പ്രവേശനം

Purushothaman Pv എന്നയാളുടെ ഫോട്ടോ
Purushothaman Pv എന്നയാളുടെ ഫോട്ടോ
Purushothaman Pv എന്നയാളുടെ ഫോട്ടോ

കണ്ണൂർ ജില്ലാതല പ്രവേശനോത്സവം പലതുകൊണ്ടും അവിസ്മരണീയമായി. കൈതപ്രം ആയിരുന്നു ഉദ്ഘാടകൻ. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ കെ.വി ധനേഷ് മുഖ്യാതിഥിയായി. ബാലതാരം ബേബി നിരഞ്ചന കുരുന്നുകളെ സ്വീകരിച്ചു. ഓരോ കുട്ടിയെയും സ്റ്റേജിൽ ഇരുത്തുമ്പോൾ അവരുടെ വീട്ടിൽ ചെന്ന് നേരത്തെ ചിത്രീകരിച്ച ദൃശ്യങ്ങൾ ബിഗ് സ്ക്രീനിൽ തെളിഞ്ഞു. 97) 0 വയസ്സിൽ സ്വന്തം വിദ്യാലയം പൊതു സമൂഹത്തിന് കൈമാറിയ അധ്യാപക ശ്രേഷ്ഠൻ പറാമ്പള്ളി കൃഷ്ണവാരിയരുടെ സാന്നിധ്യം ചടങ്ങിന് ധന്യത നൽകി. ജെയിംസ് മാത്യം എം.എൽ.എ. പ്രവേശനോത്സവ  സന്ദേശം നല്‍കി. ഒരു മാസം കൊണ്ട് ജനകീയ കമ്മിറ്റി സ്കൂളിനെ അക്ഷരാർഥത്തിൽ പുതുക്കി ആകർഷകമാക്കിയിരുന്നു. 12 ജനകീയ കലാകാരന്മാർ സ്കൂൾ മതിൽ കൂട്ടച്ചിത്ര രചനയിലൂടെ ആകർഷകമാക്കിയിരുന്നു. കൂറ്റൻ ജലസംഭരണി ഒരുങ്ങുന്നു. ജൈവ കൃഷി, മാലിന്യ സംസ്കരണം എന്നിവ ആരംഭിച്ചു . സ്കൂൾ പുതുക്കാൻ കഴിഞ്ഞ രണ്ടാഴ്ചയായി അക്ഷീണം പ്രവർത്തിച്ച കുടുംബശ്രീകളെയും ചടങ്ങിൽ ആദരിച്ചു.


Purushothaman Pv എന്നയാളുടെ ഫോട്ടോ
Purushothaman Pv എന്നയാളുടെ ഫോട്ടോ 
 Purushothaman Pv എന്നയാളുടെ ഫോട്ടോ




Saturday 22 April 2017

പ്രതിഭോത്സവം



Fkv.-F-kv.F bpsS t\Xr-Xz-¯n kwØm-\-X-e-¯n \S-¡p¶ BZys¯ Ah-[n-¡me Iym¼v Xfn-¸-d¼v Akw»n aWvU-e-¯n  {]Xnt`m-Õhw’  sPbnwkv amXyp.-Fw.-FÂ.F DZvLmS\w  sNbvXp.

\mep Znhkw sIm­ണ്ട് ]{´­ണ്ട് aqe-I-fn Hcp-¡nb hnhn[ {]hÀ¯-\-§-fn-eqsS IS¶p t]mIp¶ Ip«n-I-fpsS Hfnªp In-S-¡p¶ Ign-hp-IÄ Isണ്ട­-¯m-\p-X-Ip¶ Smeâv s^Ìm-bmWv Iym¼v kwL-Sn-¸n-¨n-cn-¡p-¶-Xv. Fkv.-F-kv.F bpsS kwØm\ Ub-c-IvSÀ tUm.-F.]n Ip«n-Ir-jvW³ A[y£\mbn-cp-¶p. kwØm\ t{]m{Kmw Hm^o-kÀ Fw.-tk-Xp-am-[-h³, Un.-Un.C _m_p-cm-P³, Ubäv {]n³kn-¸mÄ kn.-Fw.-_m-e-Ir-jvW³, Un.-]n.H tUm.-]n.hn.]p-cp-tjm-¯-a³, _me-N-{µ³ aT-¯nÂ, sI.hn eoe, C.-cm-a-N-{µ³, kn.sI ]pcp-tjm-¯-a³, ]n.-{]o-X, Iym¼v Ub-c-IvSÀ sI.]n cma-Ir-jvW³ F¶n-hÀ kwkm-cn-¨p. a¿n {Kma-]-©m-b¯v {]kn-Uâv ]n.-_m-e³ kzmK-X-hpw, ]n.-Sn.F {]kn-Uâv ]n.]n tkma³ \µnbpw ]d-ªp.
am[-h³ ]pd-t¨-cn, AP-b³ hf-ss¡, AkvIÀ, {]tamZv, sI.]n cma-Ir-jvW³ F¶n-hÀ ¢msk-Sp-¯p. 5, 6, 7 ¢mkp-I-fnse 120 Ip«n-I-fmWv ]s¦-S¡p¶-Xv.
tIcf t^m¡vtemÀ A¡m-Z-an-bpsS klm-b-t¯msS Hd-¸Sn Iem-Iq-«mbvabpsS t^m¡v h­ണ്ടÀ sshIp-t¶cw A-ct§dn.


.