20.08.2016 ന് നടന്ന ക്ലസ്റ്റര്‍ പരിശീലനത്തില്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ ജില്ലയില്‍ 91.24 % പേര്‍
പങ്കെടുത്തു. സംസ്ഥാനത്ത് പങ്കാളിത്തത്തില്‍ രണ്ടാം സ്ഥാനം ജില്ല
കരസ്ഥമാക്കി.
വിവിധ കേന്ദ്രങ്ങളില്‍ പത്തുമണിക്ക് വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശത്തോടെ ആരംഭിച്ച പരിശീലനം നാലു മണി വരെ നീണ്ടു. വിദ്യാലയങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ നിര്‍മാണത്തെയും ടേം മൂല്യനിര്‍ണയത്തിന്റെ വിശകലന രീതിയെ സംബന്ധിച്ചും മികച്ച അവബോധം നല്‍കാന്‍ ക്ലസ്റ്റര്‍ പരിശീലനം ഉപകരിച്ചുവെന്ന് ചില അധ്യാപകര്‍ അഭിപ്രായപ്പെട്ടു. സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഒരുചുവടു കൂടി വെക്കാന്‍ ക്ലസ്റ്റര്‍ ഉപകരിച്ചുവെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു.
അക്കാദമികം, ഭൗതികം, സാമൂഹ്യപങ്കാളിത്തം എന്നീ മേഖലകളിലേക്കുള്ള ധാരാളം നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. അധ്യാപകരുടെ ഫീഡ്ബാക്ക് ശേഖരിക്കാന്‍ നിശ്ചിതഫാറം നല്‍കാന്‍ കഴിഞ്ഞത് ജില്ലയെ സംബന്ധിച്ച് വലിയ നേട്ടമായി. അതിന്റെ ക്രോഡീകരണം വിവിധ ബി ആര്‍ സി കളില്‍ നടന്നു വരുന്നു.
ക്ലസ്റ്റര്‍ വിജയിപ്പിക്കാന്‍ വിവിധ ബി ആര്‍ സി കള്‍ കൃത്യമായ പ്ലാന്‍ തയ്യാറാക്കിയതിനാല്‍ കാര്യമായ പരാതികള്‍ എവിടെനിന്നും ഉയര്‍ന്നു വന്നില്ല.
സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ഡോ. പി കെ ജയരാജ്, ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍, പ്രോഗ്രാം ഓഫീസര്‍മാരായ ടി വി വിശ്വനാഥന്‍, ടി പി വേണുഗോപാലന്‍ എന്നിവര്‍ വിവിധ ബി ആര്‍ സി കളും പരിശീലനകേന്ദ്രങ്ങളും സന്ദര്‍ശിച്ച് ക്ലസ്റ്റര്‍ പരിശീലനം വിലയിരുത്തി.

No comments:
Post a Comment