ഈ വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷ ആരംഭിച്ചു. ഹൈസ്കൂള്‍ വിഭാഗം ആഗസ്റ്റ് 29 നും പ്രൈമറി വിഭാഗം 30 നുമാണ് ആരംഭിച്ചത്. ഈ ടേമില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും പൊതുചോദ്യപ്പേപ്പര്‍ ഉപയോഗിച്ചാണ് പരീക്ഷ നടത്തുന്നത്. 1 മുതല്‍ 8 വരെ ക്ലാസുകള്‍ക്കുള്ള ചോദ്യങ്ങള്‍ എസ് എസ് എ യാണ് തയ്യാറാക്കി നല്‍കുന്നത്.
പരീക്ഷ സുഗമമായി നടക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ വിവിധ തലങ്ങളില്‍ മോണിറ്ററിങ്ങ് ടീമുകള്‍ രൂപീകരിച്ച് സന്ദര്‍ശനം നടക്കുന്നുണ്ട്. ജില്ലാതല മോണിറ്ററിങ്ങിന്റെ ഭാഗമായി എസ് എസ് എ പ്രൊജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍, പ്രോഗ്രാം ഓഫീസര്‍മാരായ ടി പി വേണുഗോപാലന്‍, ടി വി വിശ്വനാഥന്‍ എന്നിവര്‍ ചൊവ്വ ഹയര്‍ സെക്കണ്ടറി സ്കൂള്‍, അരോളി ഹയര്‍ സെക്കണ്ടറി സ്കൂള്‍, മുഴത്തടം യു പി സ്കൂള്‍ എന്നിവ സന്ദര്‍ശിച്ചു.

No comments:
Post a Comment