സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് എസ് എസ് എ ഒരുക്കിയ സ്റ്റാള്‍ ബഹു. കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എസ് എസ് എ സംസ്ഥാന പ്രോജക്റ്റ് ഡയറക്റ്റര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍, സംസ്ഥാന മീഡിയ ഓഫീസര്‍ പി എസ് ഗീതാകുമാരി, മന്ത്രിയുടെ സ്പെഷല്‍ പി എസ് ദിനേശന്‍ മഠത്തില്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍, ആര്‍ എം എസ് എ ജില്ലാ അസി. പ്രൊജക്റ്റ് ഓഫീസര്‍ കെ എം കൃഷ്ണദാസ്, ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍, പ്രോഗ്രാം ഓഫീസര്‍മാരായ ടി പി വേണുഗോപാലന്‍, കെ ആര്‍ അശോകന്‍, ടി വി വിശ്വനാഥന്‍, എ ഇ ഒ മാര്‍, ബി പി ഒ മാര്‍, ട്രെയിനര്‍മാര്‍, സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍, റിസോഴ്സ് അധ്യാപകര്‍, ഇതര ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, മാധ്യമ സുഹൃത്തുക്കള്‍ തുടങ്ങി ഒട്ടേറെ പേര്‍ സന്നിഹിതരായിരുന്നു. എസ് എസ് എ യുടെ സ്വന്തം ചിത്രകലാധ്യാപകര്‍, കമ്പ്യൂട്ടര്‍ ലേഔട്ട് വിദഗ്ധര്‍, എഴുത്തുകാര്‍, കലാകാരന്മാരായ ഇതര സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ കൂട്ടായ്മയിലാണ് പവലിയന്‍ സജ്ജീകരിച്ചത്. ആശയമികവു കൊണ്ടും അവതരണത്തിലെ മൗലികത കൊണ്ടും പുതുമ കൊണ്ടും പവലിയന്‍ വേറിട്ടുനില്‍ക്കുന്നതായി സന്ദര്‍ശകരില്‍ പലരും അഭിപ്രായപ്പെട്ടു. പവലിയന്‍ സന്ദര്‍ശിച്ചവരില്‍ ബഹു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ടി വി രാജേഷ് എം എല്‍ എ, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ കുമാരി ഇ പി ലത, സാംസ്കാരിക പ്രവര്‍ത്തകരായ കാവുമ്പായി നാരായണന്‍, എം കെ മനോഹരന്‍, സയന്‍സ് പാര്‍ക്ക് ഡയറക്റ്റര്‍ എ വി അജയകുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
No comments:
Post a Comment