Friday, 30 September 2016

റിസോഴ്സ് പേഴ്സണ്‍ പരിശീലനം

ഉടന്‍ നടക്കുന്ന പ്രഥമാധ്യാപക പരിശീലനത്തിനുള്ള റിസോഴ്സ് പേഴ്സണ്‍ പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ കെ ആര്‍ അശോകന്‍, ഡോ. കെ പി ഗോപിനാഥന്‍, ചന്ദ്രന്‍, പ്രദീപന്‍, മധുസൂദനന്‍, എസ് എസ് എ പ്രോഗ്രാം ഓഫീസര്‍ ടി വി വിശ്വനാഥന്‍, എം ഐ സി കോര്‍ഡിനേറ്റര്‍ നൂപുരദാസ് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ഉപജില്ലകളെ പ്രതിനിധീകരിച്ച് എ ഇ ഒ മാര്‍, ബി പി ഒ മാര്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങള്‍, ട്രെയിനര്‍മാര്‍, വിദ്യാഭ്യാസ ജില്ലകളെ പ്രതിനിധീകരിച്ച് പ്രധാനാധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രഥമാധ്യാപക പരിശീലനം

ജില്ലയിലെ എല്‍ പി, യു പി പ്രധാനാധ്യാപകരുടെ ഏകദിന പരിശീലനം താഴെ ചേര്‍ത്ത തീയതികളില്‍ അതത് ബി ആര്‍ സി കളില്‍ നടക്കും. എ ഇ ഒ, ഡയറ്റ് ഫാക്കല്‍ട്ടി, ബി പി ഒ, ട്രെയിനര്‍മാര്‍, എം ഐ എസ് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. പ്രസ്തുത പരിപാടിയില്‍ ഹൈസ്കൂളുകളില്‍ നിന്ന് പ്രൈമറി വിഭാഗത്തിന്റെ ഔരോ പ്രതിനിധികള്‍ വീതം പങ്കെടുക്കേണ്ടതാണ്.

അജണ്ട :
  • U DISE/SDMIS Data Collection
  • പരീക്ഷാനന്തരം നടക്കേണ്ട പരിഹാര പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മാസൂത്രണം
  • ഇതര ഔദ്യോഗിക അറിയിപ്പുകള്‍
(ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെ പ്രത്യേക പരിശീലനം ഡി ഇ ഒ മാര്‍ തീരുമാനിച്ച് അറിയിക്കും.)
  • പയ്യന്നൂര്‍ - 05.10.2016
  • മാടായി - 07.10.2016
  • തളിപ്പറമ്പ് (N) - 05.10.2016
  • തളിപ്പറമ്പ് (S) - 05.10.2016
  • ഇരിക്കൂര്‍ - 05.10.2016
  • ഇരിട്ടി - 05.10.2016
  • പാപ്പിനിശ്ശേരി - 05.10.2016
  • കണ്ണൂര്‍ - (N) - 05.10.2016
  • കണ്ണൂര്‍ - (S) - 05.10.2016
  • കൂത്തുപറമ്പ് - 04.10.2016
  • പാനൂര്‍ - 04.10.2016
  • മട്ടന്നൂര്‍ - 05.10.2016
  • ചൊക്ലി - 04.10.2016
  • തലശ്ശേരി (N) - 05.10.2016
  • തലശ്ശേരി (S) - 13.10.2016

U DISE ദിനാചരണം

എസ് എസ് യുടെ ആഭിമുഖ്യത്തില്‍ ജില്ലാതല യു ഡൈസ് ദിനാചരണം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയപാലന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസി‍ന്റ് കെ വി സുമേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ പഞ്ചായത്തും നടത്തുന്ന ശ്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എസ് എസ് എ യുടെയും വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഡി ഡി ഇ പത്മരാജ് സി പി, ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ. കെ. പത്മനാഭന്‍, പ്രസ് ക്ലബ് സെക്രട്ടറി എൻ. പി. സി. രഞ്ജിത്ത്, ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് വി ചന്ദ്രബാബു, ആര്‍ എം എസ് എ - എ പി ഒ കൃഷ്ണദാസ് കെ യം, ഐ ടി @ സ്കൂള്‍ കോര്‍ഡിനേറ്റര്‍ എം ജയരാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അധ്യാപക സംഘടനാ നേതാക്കള്‍, എ ഇ ഒ മാര്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങള്‍, ബി പി ഒ മാര്‍, എം ഐ എസ് കോര്‍ഡിനേറ്റര്‍മാര്‍, ഹൈസ്കൂള്‍ പ്രധാനാധ്യാപക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രോജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ ടി പി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.


Sunday, 25 September 2016

U DISE Day Celebration Video in Malayalam

U DISE ദിനാചരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഈ വീഡിയോ കാണൂ...
https://www.youtube.com/watch?v=d3nYK90Fa0Q

Saturday, 24 September 2016

CRC കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം

ജില്ലയിലെ നിലവിലുള്ളവരും പുതുതായി ചേര്‍ന്നവരുമായ സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍ നടന്നു. ഡി പി ഒ ‍ഡോ. പി വി പുരുഷോത്തമന്റെ അധ്യക്ഷതയില്‍ ആര്‍ എം എസ് എ പ്രൊജക്റ്റ് ഓഫീസര്‍ കെ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ ടി പി വേണുഗോപാലന്‍ ആശംസിച്ചു. പ്രോഗ്രാം ഓഫീസര്‍ ടി  വി വിശ്വനാഥന്‍, ബി പി ഒ ഇന്‍ചാര്‍ജുമാരായ വി പി ശശിധരന്‍, കെ മോഹനന്‍ എന്നിവര്‍ ക്ലാസെടുത്തു.

Thursday, 22 September 2016

ട്രെയിനര്‍മാരുടെ ബി ആര്‍ സി തിരിച്ചുള്ള ഉത്തരവ്

കണ്ണൂര്‍ ജില്ലയില്‍ ട്രെയിനര്‍മാരായി നിയമിക്കപ്പെട്ടവരുടെ ബി ആര്‍ സി തിരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. തെരഞ്ഞെടുക്കപ്പെട്ടവര്‍ സ്കൂളുകളില്‍ നിന്ന് എത്രയും വേഗം വിടുതല്‍ ചെയ്യുകയും അതിന്റെ ഒരു കോപ്പി സ്കൂള്‍ സ്ഥിതി ചെയ്യുന്ന ജില്ലയിലെ ഡി ഡി ഇ ക്കു നല്‍കുകയും വേണം. തുടര്‍ന്ന് പ്രസ്തുത ഡി ഡി ഇ യുടെ അറിവോടെ മറ്റൊരു കോപ്പിയുമായി കണ്ണൂര്‍ ജില്ലാ എസ് എസ് എ ഓഫീസില്‍ ജില്ലാ പ്രോജക്റ്റ് ഓഫീസറുടെ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. എയിഡഡ് സ്കൂള്‍ അധ്യാപകര്‍ ഇതോടൊപ്പം ത്രോണ്‍ ഔട്ട് വിഭാഗത്തില്‍ പെട്ടവരല്ല എന്ന് ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ക്ക് ഒരു സാക്ഷ്യപത്രം സ്വയം എഴുതി നല്‍കേണ്ടതുമാണ്.

ബന്ധപ്പെട്ട ഉത്തരവിനും പട്ടികയ്ക്കും താഴെ ക്ലിക്ക് ചെയ്യുക.

ഉത്തരവ്
പട്ടിക

Thursday, 8 September 2016

ജില്ലയില്‍ 58 ട്രെയിനര്‍മാരെ നിയമിച്ചു

കണ്ണൂര്‍ ജില്ലയില്‍ സര്‍വശിക്ഷാ അഭിയാന്റെ ഭാഗമായി പുതുതായി 58 ട്രെയിനര്‍മാരെ നിയമിച്ച് ഉത്തരവായി. ഇവര്‍ക്ക് ജില്ലാ പ്രൊജക്റ്റ് ഓഫീസറുടെ മുമ്പാകെ ജോലിയില്‍ പ്രവേശിക്കാവുന്നതാണ്. ബി ആര്‍ സി തിരിച്ചുള്ള ചുമതലകള്‍ സംസ്ഥാന പ്രൊജക്റ്റ് ഓഫീസര്‍ പിന്നീട് നല്‍കുന്നതായിരിക്കും. നിലവില്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഡപ്യൂട്ടേഷന്‍ കാലാവധി തീരും വരെ തുടരാവുന്നതാണ്.
Govt. Order
Proceedings of State Project Director
List of Trainers

Tuesday, 6 September 2016

സംസ്ഥാന റിവ്യൂ മീറ്റിങ്ങ്

സംസ്ഥാനതല റിവ്യൂ യോഗം എറണാകുളത്ത് ആരംഭിച്ചു. എസ് പി  ഡി യും മറ്റ് ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലയിൽ നിന്നും ഡി പി ഒ, പി ഒ, എ ഒ , എഞ്ചിനീയർ, അക്കൗണ്ടന്റ് , എം ഐ എസ് കോര്‍ഡിനേറ്റര്‍ എന്നിവർ പങ്കെടുത്തു.


Monday, 5 September 2016

റീസോഴ്സ് ടീച്ചര്‍ റിവ്യൂ



ജില്ലയിലെ റിസോഴ്സ് ടീച്ചര്‍മാരുടെ പ്രതിമാസ റിവ്യൂ യോഗം കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയില്‍ നടന്നു. 23 പേര്‍ പങ്കെടുത്തു. പ്രോജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍, പ്രോഗ്രാം ഓഫീസര്‍മാരായ ടി വി വിശ്വനാഥന്‍, ടി പി വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു. എയിഡ്സ് ആന്റ് അപ്ലയന്‍സസിന്റെ ക്രോഡീകരണം നടന്നു.


അധ്യാപക ദിനാഘോഷം

റവന്യൂ ജില്ലാതല അധ്യാപക ദിനാഘോഷം കണ്ണൂര്‍ മെന്‍ ടി ടി ഐ യില്‍ നടന്നു. ഡി ഡി ഇ ഇന്‍ ചാര്‍ജ് പത്മരാജ് സ്വാഗതം പറഞ്ഞു. കണ്ണൂര്‍ മേയര്‍ കുമാരി ഇ പി ലത ഉദ്ഘാടനം നിര്‍വഹിച്ചു. റിട്ട. ഡയറ്റ് പ്രിന്‍സിപ്പല്‍ എം പി ബാലകൃഷ്ണന്‍ സന്ദേശം നല്‍കി. കൗണ്‍സിലര്‍ ഇ ബീന അധ്യക്ഷയായിരുന്നു.


സി എം ബാലകൃഷ്ണന്‍, ഡോ. പി വി പുരുഷോത്തമന്‍, കെ യം കൃഷ്ണദാസ്,  ഒ കരുണാകരന്‍, സനകന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Saturday, 3 September 2016

വീഡിയോ കോണ്‍ഫറന്‍സ്

ബഹു. ഡി പി ഐ യുടെ നേതൃത്വത്തില്‍ ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസര്‍മാരെ പങ്കടുപ്പിച്ചു കൊണ്ടുള്ള വീഡിയോ കോണ്‍ഫറന്‍സ് കളക്റ്ററേറ്റില്‍ നടന്നു. എ ഡി പി ഐ മാര്‍, മറ്റ് സംസ്ഥാനതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ജില്ലയെ പ്രതിനിധീകരിച്ച് ഡി ഡി ഇ ഇന്‍ചാര്‍ജ് സി പി  പത്മരാജ്, ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍, എസ് എസ് എ പ്രോജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍, ആര്‍ എം എസ് എ അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍ കെ എം കൃഷ്ണദാസ്, ഡി ഇ ഒ മാര്‍, എ ഇ ഒ മാര്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലയില്‍ 323 പാഠപുസ്തകങ്ങള്‍ മാത്രമാണ് ഇനി ആവശ്യമുള്ളതെന്ന് ഡി ഡി ഇ റിപ്പോര്‍ട്ട് ചെയ്തു. പാഠപുസ്തകവിതരണം പരമാവധിയിലെത്തിക്കാന്‍ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നടത്തിയ കൂട്ടായ ശ്രമത്തെ ഡി പി ഐ അഭിനന്ദിച്ചു.

മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഓണം അവധിക്കു തുറക്കുമ്പോള്‍ തന്നെ ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യണമെന്നും തുടര്‍ന്ന് ആ ആഴ്ച തന്നെ CPTA ചേരണമെന്നും നിര്‍ദേശിചു. കൂടാതെ ഒന്നാം ടേം റിസല്‍ട്ടിനെ ഒരു പ്രീ ടെസ്റ്റായിക്കണ്ട് പരിഹാരപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെന്നും അറിയിച്ചു.

ജില്ലയില്‍ അധ്യാപക ദിനാഘോഷം സംബന്ധിച്ച് നടത്തിയ തയ്യാറെടുപ്പുകളും അവലോകനം ചെയ്തു.

പി ശ്രീനിവാസന്‍ മാസ്റ്റര്‍ക്ക് അഭിനന്ദനങ്ങള്‍

ദേശീയ അധ്യാപക അവാര്‍ഡിന് അര്‍ഹനായ നരവൂര്‍ സെന്‍ട്രല്‍ എല്‍ പി സ്കൂള്‍ ഹെഡ്‍മാസ്റ്റര്‍ പി ശ്രീനിവാസന്‍ മാസ്റ്റര്‍ക്ക് എസ് എസ് എ യുടെ സ്നേഹാഭിവാദ്യങ്ങള്‍....


ഒരുമ 2016

തളിപ്പറമ്പ് സൗത്ത് ബി ആര്‍ സി യുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷം ശ്രദ്ധേയമായി. നാടന്‍പൂക്കള്‍ ഉപയോഗിച്ചുള്ള പൂക്കളം, പുലിക്കളി, നാടന്‍ കളികള്‍, ബലൂണ്‍ പൊട്ടിക്കല്‍ എന്നിവ ആഘോഷത്തിന് മാറ്റ് കൂട്ടി. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും മുന്‍ ട്രെയിനര്‍മാരും കോര്‍ഡിനേറ്റര്‍മാരും എത്തിച്ചേര്‍ന്നിരുന്നു.

ബി ആര്‍ സി കോര്‍ഡിനേറ്റര്‍ സി വി മീര സ്വാഗതം പറഞ്ഞു.ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ടി പി വേണുഗോപാലന്‍, ടി വി വിശ്വനാഥന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റിസോഴ്സ് ടീച്ചര്‍മാരായ സുമതി എം വി, നഫീസ കെ വി എന്നിവര്‍ നേതൃത്വം നല്‍കി.


Thursday, 1 September 2016

അനുമോദനങ്ങള്‍

സംസ്ഥാന അധ്യാപക അവാര്‍ഡിന് അര്‍ഹരായ കെ കരുണാകരന്‍ മാസ്റ്റര്‍ക്കും (ജി യു പി എസ് തളാപ്പ് മിക്സഡ് യു പി എസ്), എം പി സനില്‍ കുമാര്‍ മാഷിനും (മമ്പറം എച് എസ്) എസ് എസ് എ യുടെ സ്നേഹാദരങ്ങള്‍

പരീക്ഷകളില്‍ മാറ്റം

നിര്‍ദിഷ്ട ദേശീയ പണിമുടക്കത്തിന്റെ പശ്ചാത്തലത്തില്‍ 2.9.16 ന് നടക്കേണ്ട പരീക്ഷകള്‍ 8.9.16 ന് പുന:ക്രമീകരിച്ച് ഉത്തരവായി. അതേസമയം 1,2 ക്ലാസുകളിലെ ഉദ്ഗ്രഥിത പരീക്ഷകള്‍ താഴെ കാണും പ്രകാരമായിരിക്കും

പുതിയ സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍

പ്രൊട്ടക്റ്റഡ് അധ്യാപകരുടെ പുനര്‍വിന്യാസത്തിന്റെ ഭാഗമായി സി ആര്‍ സി കോര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളില്‍ നിയമനം നടന്നു വരുന്നു. പുതുതായി 19 അധ്യാപകരെ ഇപ്രകാരം കണ്ണൂര്‍ ഡി ഡി ഇ സര്‍വശിക്ഷാ അഭിയാനില്‍ പുനര്‍വിന്യസിച്ചു.

ബി ആര്‍ സി സന്ദര്‍ശനം

ക്ലസ്റ്റര്‍, മൂല്യനിര്‍ണയം എന്നിവയുടെ ഭാഗമായും ബി ആര്‍ സി കളുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും ജില്ലാ ടീമിന്റെ സന്ദര്‍ശനങ്ങള്‍ നടന്നു വരുന്നു. ഇതിനകം പാപ്പിനിശ്ശേരി, മാടായി, പയ്യന്നൂര്‍, കണ്ണൂര്‍ നോര്‍ത്ത്, കണ്ണൂര്‍ സൗത്ത്, തലശ്ശേരി സൗത്ത്, കൂത്തുപറമ്പ്, ഇരിട്ടി, മട്ടന്നൂര്‍, തളിപ്പറമ്പ് നോര്‍ത്ത് എന്നിവിടങ്ങളിലെ സന്ദര്‍ശനമാണ് പൂര്‍ത്തിയായത്. ഡി പി ഒ, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പയ്യന്നൂര്‍ സന്ദര്‍ശനത്തില്‍ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ഡോ. പി കെ ജയരാജ് കൂടി പങ്കെടുത്തിരുന്നു. പയ്യന്നൂര്‍, ഇരിട്ടി എന്നിവി‍ങ്ങളില്‍ എ ഇ ഒ മാരും സന്നിഹിതരായിരുന്നു. 03. 09 2016 തളിപ്പറമ്പ് സൗത്തില്‍ സന്ദര്‍ശനം നടക്കും.

മൂല്യലിര്‍ണയം - ജില്ലാതല മോണിറ്ററിങ്ങ്

മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ടുള്ള ജില്ലാ മോണിറ്ററിങ്ങ് ടീം സന്ദര്‍ശനം ആരംഭിച്ചു.
30.08.2016 - ഡോ. പി വി പുരുഷോത്തമന്‍ ( ഡി പി ഒ), ടി പി വേണുഗോപാലന്‍ ( പി ഒ)
                     ടി വി വിശ്വനാഥന്‍ (പി ഒ)
31.08.2016 - ഒ. കരുണാകരന്‍ (ഡി ഇ ഒ), സന്തോഷ്‍കുമാര്‍ ( ഡയറ്റ്)
                     ടി പി വേണുഗോപാലന്‍ ( പി ഒ)      
01.09.2016 - ബാലചന്ദ്രന്‍ മഠത്തില്‍ (ഡി ഇ ഒ), ഡോ. കെ പി ഗോപിനാഥന്‍ (ഡയറ്റ്)
                     ടി പി വേണുഗോപാലന്‍ (പി ഒ)