Saturday 3 September 2016

വീഡിയോ കോണ്‍ഫറന്‍സ്

ബഹു. ഡി പി ഐ യുടെ നേതൃത്വത്തില്‍ ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസര്‍മാരെ പങ്കടുപ്പിച്ചു കൊണ്ടുള്ള വീഡിയോ കോണ്‍ഫറന്‍സ് കളക്റ്ററേറ്റില്‍ നടന്നു. എ ഡി പി ഐ മാര്‍, മറ്റ് സംസ്ഥാനതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ജില്ലയെ പ്രതിനിധീകരിച്ച് ഡി ഡി ഇ ഇന്‍ചാര്‍ജ് സി പി  പത്മരാജ്, ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍, എസ് എസ് എ പ്രോജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍, ആര്‍ എം എസ് എ അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍ കെ എം കൃഷ്ണദാസ്, ഡി ഇ ഒ മാര്‍, എ ഇ ഒ മാര്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലയില്‍ 323 പാഠപുസ്തകങ്ങള്‍ മാത്രമാണ് ഇനി ആവശ്യമുള്ളതെന്ന് ഡി ഡി ഇ റിപ്പോര്‍ട്ട് ചെയ്തു. പാഠപുസ്തകവിതരണം പരമാവധിയിലെത്തിക്കാന്‍ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നടത്തിയ കൂട്ടായ ശ്രമത്തെ ഡി പി ഐ അഭിനന്ദിച്ചു.

മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഓണം അവധിക്കു തുറക്കുമ്പോള്‍ തന്നെ ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യണമെന്നും തുടര്‍ന്ന് ആ ആഴ്ച തന്നെ CPTA ചേരണമെന്നും നിര്‍ദേശിചു. കൂടാതെ ഒന്നാം ടേം റിസല്‍ട്ടിനെ ഒരു പ്രീ ടെസ്റ്റായിക്കണ്ട് പരിഹാരപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെന്നും അറിയിച്ചു.

ജില്ലയില്‍ അധ്യാപക ദിനാഘോഷം സംബന്ധിച്ച് നടത്തിയ തയ്യാറെടുപ്പുകളും അവലോകനം ചെയ്തു.

No comments:

Post a Comment