Friday 23 June 2017

നവീകരിച്ച ഓട്ടിസം സെന്‍റെര്‍ - ഉദ്ഘാടനം



                എസ് എസ് എ കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ നവീകരിച്ച ഓട്ടിസം സെന്ററിന്റെ ഉദ്ഘാടനം ബഹു. തുറമുഖ - പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇതൊരു അത്താണിയാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. സെറിബ്രല്‍ പാഴ്സി ബാധിച്ച കുട്ടിയെ വളര്‍ത്തി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫ. ആക്കി മാറ്റിയതിന്റെ അനുഭവവിവരണം ഡോ. ശ്യാം പ്രസാദിന്റെ അമ്മ കെ ഉഷട്ടീച്ചര്‍ നല്‍കിയത് ഹൃദയസ്പര്‍ശിയായി. 
                ഡി ഡി ഇ ബാബുരാജന്‍ എം, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പി യു രമേശന്‍, ഡി ഇ ഒ വത്സല, പ്രോഗ്രാം ഓഫീസര്‍ ടി വി വിശ്വനാഥന്‍, എ ഇ ഒ സുരേന്ദ്രന്‍ കെ വി, സി ആര്‍ സി കണ്‍വീനര്‍ ശൈലജ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡി പി ഒ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും ബി പി ഒ കൃഷ്ണന്‍ കുറിയ നന്ദിയും പറഞ്ഞു.
                 നേരത്തെ ക്ലസ്റ്റര്‍ സെന്ററിനു വേണ്ടി നിര്‍മിച്ച കെട്ടിടത്തില്‍ മൂന്നര ലക്ഷം രൂപ ചെലവഴിച്ചാണ് മനോഹരവും ആധുനികവുമായ ഓട്ടിസം സെന്റര്‍ ആക്കി മാറ്റിയത്.





No comments:

Post a Comment