Thursday, 24 November 2016

പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനം - വമ്പിച്ച പുരോഗതി

ജില്ലാ കലക്റ്ററുടെ മുന്‍കൈയില്‍ ജില്ലയില്‍ ആരംഭിച്ച പ്ലാസ്റ്റിക് നിര്‍മാര്‍ജന പരിപാടിയായ കളക്റ്റേഴ്സ്@സ്കൂള്‍ പരിപാടിയില്‍ വമ്പിച്ച മുന്നേറ്റം. ജില്ലയിലെ 1246 പ്രൈമറി വിദ്യാലയങ്ങളില്‍ 73.92 % വിദ്യാലയങ്ങളില്‍ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ഉദ്ഘാടനപരിപാടിയില്‍ ജനപ്രതിനിധികളും പി ടി എ ഭാരവാഹികളും സന്നിഹിതരായിരുന്നു. ഇതില്‍ 56.9 % വിദ്യാലയങ്ങളില്‍ നവമ്പര്‍ 14 മുതല്‍ നവമ്പര്‍ 21 വരെയുള്ള എല്ലാ ദിവസങ്ങളിലും പ്ലാസ്റ്റിക് ശേഖരണം നടന്നതായും ബി ആര്‍ സി കള്‍ വഴി ശേഖരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപന പ്രകാരം സ്കൂളുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ നിന്നും പ്ലാസ്റ്റിക്കും ഫ്ളക്സും ഒഴിവാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചത് മേല്‍പ്രവര്‍ത്തനത്തിന് പ്രോല്‍സാഹകമായി മാറി. ഇതിനകം നടന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെയും മറ്റും കലോത്സവങ്ങള്‍ ഈ രീതിയില്‍ നടത്തിയത് മാതൃകാപരമായി. വീടുകളിലേക്ക് നോട്ടീസ് നല്‍കിയും സ്കൂളുകള്‍ മാതൃകയായി. ബി ആര്‍ സി കളില്‍ സ്റ്റീല്‍ ഗ്ലാസുകള്‍ വാങ്ങിവെച്ച തളിപ്പറമ്പ് സൗത്തും  കണ്ണൂര്‍ സൗത്തും മറ്റുള്ളവര്‍ക്ക് വഴികാട്ടികളായി.











No comments:

Post a Comment