Thursday, 3 November 2016

ഭാഷാസെമിനാര്‍ ശ്രദ്ധേയമായി

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം പ്രമാണിച്ച് കണ്ണൂര്‍ ശിക്ഷക് സദനില്‍ സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. മാതൃഭാഷയും പൊതുവിദ്യാഭ്യാസവും എന്ന വിഷയം പി പ്രേമചന്ദ്രന്‍ അവതരിപ്പിച്ചു. ഡോ. വിജയന്‍ ചാലോട് മോഡറേറ്ററായിരുന്നു. ടി ടി ഐ പ്രിന്‍സിപ്പല്‍, ടീച്ചര്‍ എജുക്കേറ്റര്‍ വസന്തകുമാര്‍, പ്രവീണ്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പത്രപ്രവര്‍ത്തകന്‍ നാരായണന്‍ കാവുമ്പായി, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, പ്രോഗ്രാം ഓഫീസര്‍ ടി വി വിശ്വനാഥന്‍, സി എച്ച് ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാതൃഭാഷയിലൂടെയുള്ള പഠനം ഉറപ്പുവരുത്തി കൊണ്ടുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണമാകണം നാം ലക്ഷ്യം വെക്കേണ്ടതെന്ന് എല്ലാവരും ഊന്നിപ്പറഞ്ഞു.
ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ ടി പി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. ലൈബ്രറി പ്രവര്‍ത്തകര്‍, അധ്യാപകവിദ്യാര്‍ഥികള്‍, എ ഇ ഒ മാര്‍, ബി പി ഒ മാര്‍, ട്രെയിനര്‍മാര്‍ തുടങ്ങിയവരുള്‍പ്പെടെ 150 ഓളം പേര്‍ പങ്കെടുത്തു.

No comments:

Post a Comment