Monday 7 November 2016

ഫലപ്രദമായ ക്ലസ്റ്റര്‍

നവമ്പര്‍ 5 ന് ജില്ലയില്‍ നടന്ന ക്ലസ്റ്റര്‍ സംഗമം ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായി. അധ്യാപകരില്‍ പലരും നല്ല തയ്യാറെടുപ്പുകളോടെയാണ് ക്ലസ്റ്റര്‍ പരിശീലനത്തില്‍ എത്തിച്ചേര്‍ന്നത്. 
  • ഒന്നാം ടേം മൂല്യനിര്‍ണയത്തിന്റെ തുടര്‍ച്ചയായി നടത്തിയ ട്രൈഔട്ടുകള്‍ സെമിനാര്‍ പേപ്പറുകളായി പലരും അവതരിപ്പിച്ചു. 
  • ട്രെയിനര്‍മാരാകട്ടെ പുതിയ അധ്യായത്തിലേക്കു വേണ്ട ട്രൈഔട്ടുകള്‍ നടത്തി അനുഭവസമ്പന്നരായും ആത്മവിശ്വാസമുള്ളവരായുമാണ് സംഗമത്തിന് നേതൃത്വം നല്‍കിയത്.
  • കൂടാതെ അധ്യാപകരും കൂടിയിരുന്ന് ഒട്ടേറെ മേഖലകള്‍ക്ക് ഫലപ്രദമായ അവതരണസാധ്യതകള്‍ അവതരിപ്പിച്ചു. 
  • ജില്ലയെ സംബന്ധിച്ചാകട്ടെ, "പ്ലാസ്റ്റിക് വിമുക്ത കണ്ണൂര്‍" എന്ന ലക്ഷ്യത്തിലേക്ക് സ്കൂളുകളെ സജ്ജമാക്കുന്നതിനുള്ള സെഷന്‍ ഫലപ്രദമായി അവതരിപ്പിക്കപ്പെട്ടു.
  • മിക്ക കേന്ദ്രങ്ങളിലും ക്ലസ്റ്ററിന്റെ ചെലവ് സുതാര്യമായി അവതരിപ്പിക്കുന്ന പുതിയ ശൈലിയും സ്വീകരിക്കപ്പെട്ടു. 
  • മിക്ക ഉപജില്ലകളിലും കഴിഞ്ഞ ക്ലസ്റ്ററിനെക്കാളും കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞതും എതാണ്ടെല്ലാ ക്ലാസ്മുറികളിലും എല്‍ സി ഡി പ്രൊജക്റ്റര്‍ ലഭ്യമാക്കാനായതും കൂട്ടായ്മയുടെ വിജയമായി മാറി. 
  • തളിപ്പറമ്പ് നോര്‍ത്ത്, സൗത്ത് ബി ആര്‍ സികള്‍ സംയുക്തമായി ജില്ലയുടെ മാര്‍ഗനിര്‍ദേശത്തില്‍ ഐ സി ടി അധിഷ്ഠിത ടീച്ചിങ്ങ് മാന്വല്‍ തയ്യാറാക്കിയത് അധ്യാപകരുടെ പ്രത്യേകമായ അഭിനന്ദനം നേടിയെടുത്തു. ഈ സംരംഭത്തില്‍ ഐ ടി @ സ്കൂളും മതിയായ സഹായം നല്‍കി
ചുരുക്കത്തില്‍ ഏതാനും സംഘടനകള്‍ ബഹിഷ്കരിച്ചിട്ടുപോലും ക്ലസ്റ്റര്‍ തയ്യാറെടുപ്പുകള്‍ മെച്ചപ്പെടുത്താന്‍ ബി ആര്‍ സി കള്‍ കാണിച്ച താത്പര്യം അഭിനന്ദനീയമാണ്. ഡയറ്റും വിദ്യാഭ്യാസ ഓഫീസര്‍മാരും നിര്‍ല്ലോഭമായ പിന്തുണ നല്‍കിയതോടെ ക്ലസ്റ്റര്‍ എണ്ണം കൊണ്ടല്ലെങ്കിലും ഗുണം കൊണ്ട് ഏറ്റവും ശ്രദ്ധേയമായി. " ഒന്നും കിട്ടിയില്ല"  എന്ന പരാതി പങ്കാളികളില്‍ ആര്‍ക്കും തന്നെ ഉണ്ടായിരുന്നില്ല

No comments:

Post a Comment