ഫ്ലാഷ്

ഐ ഇ ഡി സി കുട്ടികള്‍ക്കുള്ള പഠനയാത്ര വിവിധ ബി ആര്‍ സി കളില്‍

Monday, 12 December 2016

മദ്രസ്സാ അധ്യാപക പരിശീലനം

ന്യൂനപക്ഷ വിഭാഗത്തിന്റെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മദ്രസ്സാ അധ്യാപകര്‍ക്കുള്ള ആര്‍ പി പരിശീലനം കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍ പൂര്‍ത്തിയായി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി പി വേണുഗോപാലന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷാഹിനാ മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ അവകാശ നിയമം, കുട്ടികളുടെ അവകാശങ്ങള്‍, ശിശുകേന്ദ്രിത പഠനം, എസ് എസ് എ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്. വിവിധ ബി ആര്‍ സി കള്‍ കേന്ദ്രീകരിച്ച് താഴെ തട്ടിലുള്ള പരിശീലനം ഉടന്‍ ആരംഭിക്കും.No comments:

Post a Comment