എസ് എസ് എ യില്‍ തുടര്‍ന്നുവരുന്നവരും പുതുതായി നിയമിതരായവരുമായ ട്രെയിനര്‍മാര്‍ക്കും ബി പി ഒ മാര്‍ക്കുമുള്ള സംസ്ഥാന ഏകദിന ശില്‍പശാല തൃശ്ശൂര്‍ റീജിയണല്‍ തീയറ്ററില്‍ തൃശ്ശൂര്‍ എം പി ജയദേവന്‍ സി എന്‍ ഉദ്ഘാടനം ചെയ്തു. എസ് പി ഡി ഡോ. എ പി കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ പ്രചോദനാത്മക മാജിക്കും അരങ്ങേറി.
ഉച്ചയ്ക്കുശേഷം വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, വനം വകുപ്പുമന്ത്രി കെ സുനില്‍കുമാര്‍ എന്നിവര്‍ പ്രതിനിധികളെ അഭിസംബോധന ചെയ്തു.
സംസ്ഥാന പ്രോഗ്രാം ഓഫീസര്‍മാര്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സൂചനകള്‍ നല്‍കി.
എ എസ് പി ഡി അനില ജോര്‍ജ് നന്ദി പറഞ്ഞു.
എഴുന്നൂറിലേറെ പേര്‍ പങ്കെടുത്ത പരിപാടിയില്‍ ജില്ലയില്‍ നിന്ന്അമ്പതോളം പേര്‍ സന്നിഹിതരായി. ജില്ലാ പ്രോജക്റ്റ് ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, ബി പി ഒ മാര്‍ എന്നിവര്‍ ജില്ലാ ടീമിന് നേതൃത്വം നല്‍കി.

No comments:
Post a Comment