Wednesday 26 October 2016

ക്ലസ്റ്റര്‍ - ഓഫീസര്‍മാരുടെ യോഗം

ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ആസൂത്രണയോഗം എസ് എസ് എ ഓഫീസില്‍ ചേര്‍ന്നു. പ്രോജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു. ഡി ഡി ഇ ഇന്‍ചാര്‍ജ് പത്മരാജ് അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍ ക്ലസ്റ്റര്‍ സംബന്ധിച്ച വിശദീകരണങ്ങള്‍ നല്‍കി. ഉപജില്ലാതല തയ്യാറെടുപ്പുകള്‍ എസ് എസ് എ പ്രൊജക്റ്റ് ഓഫീസറും ഹൈസ്കൂള്‍തല തയ്യാറെടുപ്പുകള്‍ ആര്‍ എം എസ് എ അസി. പ്രൊജക്റ്റ് ഓഫീസര്‍ കെ. എം കൃഷ്ണദാസും റിപ്പോര്‍ട്ടു ചെയ്തു.
യോഗത്തെ അഭിസംബോധന ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്റ്റര്‍ മിര്‍ മുഹമ്മദ് സ്കൂള്‍ വിദ്യാര്‍ഥികളുടെ മുന്‍കൈയില്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് മാലിന്യശേഖരണ പ്രവര്‍ത്തനം വിശദീകരിച്ചു.
പ്രധാന തീരുമാനങ്ങള്‍ താഴെ.


ക്ലസ്റ്റര്‍

  • എല്ലാ പ്രധാനാധ്യാപകരുടെയും യോഗം ഉപജില്ല, ജില്ലാ തലങ്ങളില്‍ എ ഇ ഒ മാരും ഡി ഇ ഒ മാരും ഉടന്‍ വിളിച്ചുകൂട്ടണം. അധ്യാപകര്‍ ക്ലസ്റ്ററില്‍ വരുമ്പോള്‍ ഇനിപ്പറയുന്ന സാമഗ്രികള്‍ കൊണ്ടുവരുമെന്ന് ഉറപ്പു വരുത്തണം. - പാഠപുസ്തകം, അധ്യാപകസഹായി, ടീച്ചിങ്ങ് മാനുവല്‍, ഒന്നാം ടേം മൂല്യനിര്‍ണയ വിശകലന റിപ്പോര്‍ട്ട്, ട്രൈ ഔട്ട് പ്ലാന്‍, മികവുകള്‍
  • ഡി ആര്‍ ജി മാര്‍ ഉപജില്ലാ തലത്തില്‍ വൈകാതെ പ്ലാനിങ്ങ് നടത്തണം. ട്രൈ ഔട്ട് നടത്തിയാവണം ക്ലസ്റ്ററിന് നേതൃത്വം നല്‍കേണ്ടത്. എല്ലായിടത്തും ഡി ആര്‍ ജി മാര്‍ ആവശ്യത്തിന് ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു വരുത്തണം
  • ഓരോ ബാച്ചിലും എത്തിച്ചേരേണ്ട അധ്യാപകരുടെ പേരുകള്‍ ഉള്‍പ്പെടുത്തി രജിസ്റ്റ്രേഷന്‍, അറ്റന്റന്‍സ് എന്നിവ ബ പി ഒ മാര്‍ തയ്യാറാക്കണം
  • ഓരോ സെന്ററിലും ഓരോ സ്കൂളില്‍ നിന്നും വിവിധ ബാച്ചുകളില്‍ പങ്കടുക്കേണ്ടവരുടെ ലിസ്റ്റ് ചാര്‍ട്ടില്‍ തയ്യാറാക്കി പ്രദര്‍ശിപ്പിക്കണം
  • 11 മണിക്ക് ഓരോ ബാച്ചിലും എത്തിച്ചേര്‍ന്നവരുടെ കണക്ക് ബി ആര്‍ സി വഴി എ ഇ ഒ, ജില്ലാ ഓഫീസുകള്‍ എന്നിവിടങ്ങളിലേക്ക് മെയില്‍ ചെയ്യണം
  • എല്ലാ ബാച്ചിലും എല്‍ സി ഡി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.
  • ഓരോ ബാച്ചിലെയും ചെലവു സംബന്ധിച്ച കണക്ക് വൈകുന്നേരം പ്രഖ്യാപിക്കണം
  • ഉപജില്ലാ പരിശീലനച്ചുമതല എ ഇ ഒ മാര്‍ക്കും വിദ്യാഭ്യാസ ജില്ല ചുമതല ഡി ഇ ഒ മാര്‍ക്കും ആയിരിക്കും.
  • കേന്ദ്രങ്ങളുടെ ചുമതല സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍ക്കായിരിക്കും. എ ഇ ഒ, ഡയറ്റ് ഫാക്കല്‍ട്ടി, ബി പി ഒ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ മോണിറ്ററിങ്ങ് നടത്തും
  • ക്ലസ്റ്ററില്‍ എത്തിച്ചേരാത്ത അധ്യാപകരോട് വിശദീകരണം വാങ്ങേണ്ടതാണ്
 

പ്ലാസ്റ്റിക് നിര്‍മാര്‍ജനം
  • ഒക്റ്റോബര്‍ 31 മുതല്‍ നവമ്പര്‍ 2 വരെ - പ്രധാനാധ്യാപക പരിശീലനത്തല്‍ ഇക്കാര്യം വിശദമായി അവതരിപ്പിക്കും. ഇതിനുള്ള പരിശീലന സാമഗ്രികള്‍ ലഭ്യമാക്കും
  • നവമ്പര്‍ 5 - ക്ലസ്റ്റര്‍ യോഗത്തില്‍ അധ്യാപകര്‍ക്ക് ക്ലാസ് നല്‍കും
  •  നവമ്പര്‍ 7 - SRG യോഗത്തില്‍ വെച്ച് തുടര്‍ന്നു നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നു
  • നവമ്പര്‍ 8 മുതല്‍ 11 വരെ - സ്കൂള്‍തല ബോധവത്കരണത്തിന് ഉപയോഗിക്കണം. ഇതിനായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണ ക്ലാസുകള്‍, പ്രദര്‍ശനങ്ങള്‍, സ്പെഷല്‍ അസംബ്ലി, പോസ്റ്ററിങ്ങ്, റാലികള്‍ തുടങ്ങിയവ നടത്തണം
  • നവമ്പര്‍ 14 മുതല്‍ 30 വരെ - കുട്ടികള്‍ പ്ലാസ്റ്റിക് മാലിന്യം കഴുകി, ഉണക്കി സ്കൂളിലെത്തിക്കണം. ഇവ ശേഖരിക്കാന്‍ കച്ചവടക്കാരെ ഏര്‍പ്പാടാക്കും
(വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് കലക്റ്റര്‍ നേതൃത്വം നല്‍കുന്ന collectors@school എന്ന വാട്സ്അപ്പ് ഗ്രൂപ്പ് വഴി പരസ്പരം സംവദിക്കാം. പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ടു ചെയ്യാം.)

No comments:

Post a Comment