Tuesday 25 October 2016

ഐ സി ടി ശില്പശാല

ഐ സി ടി അധിഷ്ഠിത പഠനസാധ്യതകള്‍ വികസിപ്പിക്കുന്നതിനുള്ള ശില്പശാല തളിപ്പറമ്പ് നോര്‍ത്ത് ബി ആര്‍ സി യില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ കാലത്ത് ക്ലാസ്മുറികളുടെ ആധുനീകരണത്തിലൂടെ മാത്രമേ പൊതുവിദ്യാലയങ്ങള്‍ക്ക് രക്ഷിതാക്കളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാനാവൂ. ഇതിനുള്ള പ്രധാന ഇടപെടലാണ് സര്‍വശിക്ഷാ അഭിയാന്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍ അധ്യക്ഷനായിരുന്നു. എസ് പി രമേശന്‍ സ്വാഗതം പറഞ്ഞു.
കോഴിക്കോട് ഡയറ്റ് ഫാക്കല്‍ട്ടി കെ വിനോദ്കുമാര്‍, ഐ ടി @ സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ ജയരാജന്‍ വി വി, കോഴിക്കോട് ഡയറ്റ് ഫാക്കല്‍ട്ടി കെ പി രാജേഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ എസ് കെ ജയദേവന്‍, കെ ജെ സെബാസ്റ്റ്യന്‍, പ്രോഗ്രാം ഓഫീസര്‍ ടി പി വേണുഗോപാലന്‍, തളിപ്പറമ്പ് സൗത്ത് ബി പി ഒ ഗോവിന്ദന്‍ കീത്തേടത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 45 ഓളം ഡി ആര്‍ ജി മാരും അധ്യാപകരും പങ്കെടുത്തു.


No comments:

Post a Comment