ആറളം ഫാം ഹൈസ്കൂളില്‍ കുട്ടികള്‍ പലരും കൃത്യമായി എത്തിച്ചേരുന്നില്ല എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും എസ് എസ് എ യുടെ സംസ്ഥാന ഡയറക്റ്ററുടെയും നേതൃത്വത്തില്‍ ബന്ധപ്പെട്ടവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു.
സ്കൂളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. എസ് എസ് എ സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്റ്റര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ ആമുഖഭാഷണം നടത്തി.
തുടര്‍ന്ന് സ്കൂള്‍ അധ്യാപകര്‍, പി ടി എ പ്രസിഡന്റ്, എസ് ടി വകുപ്പ് ഉദ്യോഗസ്ഥര്‍, എസ് ടി പ്രമോട്ടര്‍, കുടുംബശ്രീ പ്രതിനിധികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചു
എസ് എസ് എ യുടെ റിസോഴ്സ് ടീച്ചര്‍മാരുടെ സേവനം സ്കൂളില്‍ ഉടന്‍ ലഭ്യമാക്കുമെന്ന് എസ് പി ഡി പറഞ്ഞു. ജില്ലാതലത്തില്‍ ഒന്നോ രണ്ടോ യോഗങ്ങള്‍ കൂടി നടത്തിയ ശേഷം കൃത്യമായ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് മുന്നോട്ടുപോകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പു നല്‍കി.
ജില്ലാ പ്ലാന്‍ കോര്‍ഡിനേറ്റര്‍ കെ വി ഗോവിന്ദന്‍, ഡി ഡി ഇ പത്മരാജ് സി പി, ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍, എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ പി വി പുരുഷോത്തമന്‍, ആര്‍ എം എസ് എ അസി. പ്രോജക്റ്റ് ഓഫീസര്‍ കെ എം കൃഷ്ണദാസ്, ഡി ഇ ഒ വനജ, എ ഇ ഒ ജനാര്‍ദനന്‍ കെ ജെ, പ്രോഗ്രാം ഓഫീസര്‍മാരായ ടി പി വേണുഗോപാലന്‍, ടി വി വിശ്വനാഥന്‍, ബി പി ഒ ശൈലജ, സ്കൂള്‍ ഹെഡ്‍മിസ്റ്റ്രസ്, ട്രെയിനര്‍മാര്‍, സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍, റിസോഴ്സ് അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. സംഘാംഗങ്ങള്‍ എം ജി എല്‍ സി സ്കൂളുകളും സന്ദര്‍ശിച്ചു.

No comments:
Post a Comment