"അമ്മ അറിയാന്‍" പരിശീലന പരിപാടിയുടെ ഡി ആര്‍ ജി കണ്ണൂര്‍ നോര്ത്ത് ബി ആര് സി യില്‍ നടന്നു. ട്രെയിനര്‍ ഉനൈസ് സ്വാഗതം ആശംസിച്ചു. പ്രോഗ്രാം ഓഫീസര്‍ ടി പി വേണുഗോപാലന്‍ പദ്ധതി വിശദീകരിച്ചു. എല്ലാ ബി ആര്‍ സികളിലും ന്യൂനപക്ഷ - എസ് സി /എസ് ടി വിഭാഗം രക്ഷിതാക്കള്‍ക്കാണ് പരിശീലനം. ഡി പി ഒ ഡോ. പി വി പുരുഷോത്തമന്‍ പരിശീലനത്തിനെത്തിയ അധ്യാപകരെ അഭിസംബോധന ചെയ്തു. സാവിത്രി, മുഹമ്മദ് കീത്തേടത്ത്, ഉനൈസ് എന്നിവര്‍ ക്ലാസെടുത്തു.
Friday, 30 December 2016
Monday, 26 December 2016
തീയറ്റര് ക്യാമ്പ്
ന്യൂനപക്ഷ വിഭാഗം, പെണ്കുട്ടികള് എന്നിവര്ക്കുള്ള തീയറ്റര് ക്യാമ്പ് " ജ്വാല " യുടെ ജില്ലാ പരിശീലനം കണ്ണൂര് നോര്ത്ത് ബി ആര് സി യില് ആരംഭിച്ചു. രണ്ടു ദി വസം നീണ്ടുനില്ക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം സയന്സ് പാര്ക്ക് നിയുക്ത ഡയറക്റ്റര് എ വി അജയകുമാര് നിര്വഹിച്ചു. വിവിധ ബി ആര് സി കളില് നിന്നായി 45 പേര് പങ്കെടുക്കുന്നുണ്ട്. പടവ് സന്തോഷിന്റെ നേതൃത്വത്തിലാണ് പരിശീലനം. ഉദ്ഘാടന ചടങ്ങില് ഡി പി ഒ ഡോ. പി വി പുരിഷോത്ത്മന് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്മാരായ ടി പി വേണുഗോപാലന് സ്വാഗതവും കെ ആര് അശോകന് നന്ദിയും പറഞ്ഞു.
Monday, 12 December 2016
മദ്രസ്സാ അധ്യാപക പരിശീലനം
ന്യൂനപക്ഷ വിഭാഗത്തിന്റെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മദ്രസ്സാ അധ്യാപകര്‍ക്കുള്ള ആര്‍ പി പരിശീലനം കണ്ണൂര് നോര്ത്ത് ബി ആര് സി യില്‍ പൂര്‍ത്തിയായി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി പി വേണുഗോപാലന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷാഹിനാ മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ അവകാശ നിയമം, കുട്ടികളുടെ അവകാശങ്ങള്‍, ശിശുകേന്ദ്രിത പഠനം, എസ് എസ് എ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്. വിവിധ ബി ആര് സി കള്‍ കേന്ദ്രീകരിച്ച് താഴെ തട്ടിലുള്ള പരിശീലനം ഉടന്‍ ആരംഭിക്കും.
Sunday, 11 December 2016
ഡി. 1 മുതല് 7 വരെ രണ്ടാഘട്ട പ്ലാസ്റ്റിക് ശേഖരണം
ഹരിതകേരളം
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ
മുഴുവന്‍ വിദ്യാലയങ്ങളിലും
ഡി. 1 ന്
പ്രത്യേക അസംബ്ലി ചേരുന്നു.
1 മുതല്‍ 7
വരെ നടക്കുന്ന
ഒരാഴ്ചത്തെ പ്ലാസ്റ്റിക്
ശേഖരണത്തെ കുറിച്ച് കുട്ടികളെ
ബോധവത്കരിക്കാനാണ് അസംബ്ലി
ചേരുന്നത്. ഇന്ന്
ജില്ലാ കളക്റ്ററുടെ ചേമ്പറില്‍
ചേരുന്ന വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ
പ്രത്യേകയോഗത്തിലാണ് തീരുമാനം.
ഓരോ വിദ്യാലയവും
കുട്ടികള്‍ വഴി പരമാവധി
പ്ലാസ്റ്റിക് മാലിന്യം
ശേഖരിക്കണമെന്ന് കളക്ടര്‍
നിര്‍ദേശിച്ചു. ഇവ
ഒരു ഘട്ടം കവിയുമ്പോള്‍
ആക്രിക്കച്ചവടക്കാര്‍
കൊണ്ടുപോകും. ഇല്ലെങ്കില്‍
പഞ്ചായത്ത് അധികൃതരെ
ബന്ധപ്പെടാന്‍ ശ്രമിക്കണം.
മദ്രസ - മൊഡ്യൂള്‍ നിര്‍മ്മാണം ആരംഭിച്ചു
മദ്രസ
അധ്യാപക പരിശീലനത്തിനുള്ള
മൊഡ്യൂള്‍ നിര്‍മ്മാണം
കണ്ണൂര്‍ സൌത്ത് ബി ആര് സി
യില് ആരംഭിച്ചു.
പ്രോഗ്രാം
ഓഫീസര്‍ ടി പി വേണുഗോപാലന്‍
നേതൃത്വം നല്‍കുന്ന ശില്പശാലയില്‍
വിവിധ ബി ആര് സി കളില്‍
നിന്നുള്ള അധ്യാപകര്‍
പങ്കെടുക്കുന്നുണ്ട്.
ജില്ലാ പരിശീലനം
6,7 തീയതികളില്‍
കണ്ണൂര്‍ നോര്ത്ത് ബി
ആര്‍ സിയില്‍ നടക്കും.
എസ് എസ് എ ഡയറ്റ് സംയുക്ത യോഗം
എസ്
എസ് എ യുടെ വിവിധ പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് എസ് എസ് എ യിലെ
പ്രോഗ്രാം ഓഫീസര്‍മാര്‍,
ബി പി ഒ മാര്‍,
ഡയറ്റ്
ഫാക്കല്‍റ്റി അംഗങ്ങള്‍
എന്നിവരുടെ സംയുക്ത യോഗം
കണ്ണൂര്‍ നോര്ത്ത് ബി ആര്
സി യില്‍ നടന്നു. കെ.
ആര് അശോകന്‍
സ്വാഗതം പറഞ്ഞു. ഡോ.
പി. വി.
പുരുഷോത്തമന്‍
അധ്യക്ഷത വഹിച്ചു. ഡയറ്റ്
പ്രിന്‍സിപ്പാല്‍ സി.
എം .
ബാലകൃഷ്ണന്‍
മഖ്യപ്രഭാഷണം നടത്തി.
ഹലോ ഇംഗ്ലീഷ്,
മലയാളത്തിളക്കം,
നൂതന
പ്രവര്‍ത്തനങ്ങള്‍, ഐ
ഇ ഡി സി, രണ്ടാം
ടേം മൂല്യനിര്‍ണ്ണയം,
ശാസ്ത്രോത്സവം
, ഗണിതോത്സവം
എന്നീ പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം ചെയ്തു.
സേക്രട്ട് ഹാര്‍ട്ട് എല്‍ പി സമ്പൂര്‍ണ ഡി ജിറ്റല്‍ സ്കൂളായി
സേക്രട്ട് ഹാര്‍ട്ട് എല്‍ പി സമ്പൂര്‍ണ ഡി ജിറ്റല്‍ സ്കൂളായി
ഗംഭീരമായ
ഈ മാതൃകാ സംരംഭത്തിന്
ആശയതലമൊരുക്കിയ ബി ആര് സി
പ്രവര്‍ത്തകര്‍ക്കും അത്
ലക്ഷ്യത്തിലെത്തിച്ച സ്കൂള്‍
പി ടി എ യ്ക്കും അഭിനന്ദനങ്ങള്‍....
Thursday, 24 November 2016
പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനം - വമ്പിച്ച പുരോഗതി
ജില്ലാ കലക്റ്ററുടെ മുന്‍കൈയില്‍ ജില്ലയില്‍ ആരംഭിച്ച പ്ലാസ്റ്റിക് നിര്‍മാര്‍ജന പരിപാടിയായ കളക്റ്റേഴ്സ്@സ്കൂള്‍ പരിപാടിയില്‍ വമ്പിച്ച മുന്നേറ്റം. ജില്ലയിലെ 1246 പ്രൈമറി വിദ്യാലയങ്ങളില്‍ 73.92 % വിദ്യാലയങ്ങളില്‍ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ഉദ്ഘാടനപരിപാടിയില്‍ ജനപ്രതിനിധികളും പി ടി എ ഭാരവാഹികളും സന്നിഹിതരായിരുന്നു. ഇതില്‍ 56.9 % വിദ്യാലയങ്ങളില്‍ നവമ്പര്‍ 14 മുതല്‍ നവമ്പര്‍ 21 വരെയുള്ള എല്ലാ ദിവസങ്ങളിലും പ്ലാസ്റ്റിക് ശേഖരണം നടന്നതായും ബി ആര് സി കള്‍ വഴി ശേഖരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപന പ്രകാരം സ്കൂളുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ നിന്നും പ്ലാസ്റ്റിക്കും ഫ്ളക്സും ഒഴിവാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചത് മേല്‍പ്രവര്‍ത്തനത്തിന് പ്രോല്‍സാഹകമായി മാറി. ഇതിനകം നടന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെയും മറ്റും കലോത്സവങ്ങള്‍ ഈ രീതിയില്‍ നടത്തിയത് മാതൃകാപരമായി. വീടുകളിലേക്ക് നോട്ടീസ് നല്‍കിയും സ്കൂളുകള്‍ മാതൃകയായി. ബി ആര് സി കളില്‍ സ്റ്റീല്‍ ഗ്ലാസുകള്‍ വാങ്ങിവെച്ച തളിപ്പറമ്പ് സൗത്തും കണ്ണൂര്‍ സൗത്തും മറ്റുള്ളവര്‍ക്ക് വഴികാട്ടികളായി.
സംസ്ഥാന സര്‍ക്കാരിന്റെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപന പ്രകാരം സ്കൂളുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ നിന്നും പ്ലാസ്റ്റിക്കും ഫ്ളക്സും ഒഴിവാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചത് മേല്‍പ്രവര്‍ത്തനത്തിന് പ്രോല്‍സാഹകമായി മാറി. ഇതിനകം നടന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെയും മറ്റും കലോത്സവങ്ങള്‍ ഈ രീതിയില്‍ നടത്തിയത് മാതൃകാപരമായി. വീടുകളിലേക്ക് നോട്ടീസ് നല്‍കിയും സ്കൂളുകള്‍ മാതൃകയായി. ബി ആര് സി കളില്‍ സ്റ്റീല്‍ ഗ്ലാസുകള്‍ വാങ്ങിവെച്ച തളിപ്പറമ്പ് സൗത്തും കണ്ണൂര്‍ സൗത്തും മറ്റുള്ളവര്‍ക്ക് വഴികാട്ടികളായി.
Friday, 18 November 2016
HELLO ENGLISH ജില്ലാതല ഉദ്ഘാടനം
HELLO ENGLISH പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പ് നോര്‍ത്ത് ബി
ആര് സി യില്‍ നടന്നു. തളിപ്പറമ്പ് എം എല് എ ജെയിംസ് മാത്യുവിന്റെ
അധ്യക്ഷതയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
അധ്യാപകര്‍ കാലാനുസൃതമായി വളര്‍ന്നാലേ മികച്ച വിദ്യാഭ്യാസം നല്‍കാനാവൂ
എന്ന് അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസമേഖല ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍
ആവിഷ്കരിച്ച പരിപാടികള്‍ വിജയിപ്പിക്കാന്‍ ഏവരുടെയും സഹകരണം അദ്ദേഹം
ആവശ്യപ്പെട്ടു.
ഡി പി ഒ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതമാശംസിച്ചു. ഡി ഇ ഒ ബാലചന്ദ്രന്‍ മഠത്തില്‍, എ ഇ ഒ രാമചന്ദ്രന്‍, ബി പി ഒ രമേശന്‍ എസ് പി, കെ പി രാജേഷ് എന്നിവര്‍ പങ്കെടുത്തു
ഡി പി ഒ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതമാശംസിച്ചു. ഡി ഇ ഒ ബാലചന്ദ്രന്‍ മഠത്തില്‍, എ ഇ ഒ രാമചന്ദ്രന്‍, ബി പി ഒ രമേശന്‍ എസ് പി, കെ പി രാജേഷ് എന്നിവര്‍ പങ്കെടുത്തു
Sunday, 13 November 2016
ഇന്റര്‍വ്യൂ - മ്യൂസിക്കും ഡ്രോയിങ്ങും രാവിലെ 9 മണിക്ക് സമാന്തരമായി നടക്കുന്നു
സ്പെഷലിസ്റ്റ് അധ്യാപക ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്ന ഡ്രോയിങ്ങ് അധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. 15 ന് ഉച്ചയ്ക്ക് തുടങ്ങാന്‍ നിശ്ചയിച്ച ഇന്റര്‍വ്യൂ രാവിലെ 9 മണിക്ക് മ്യൂസിക്കിനൊപ്പം ആരംഭിക്കും. കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതു കൊണ്ടാണ് രാവിലെ തന്നെ രണ്ടുവിഭാഗവും സമാന്തരമായി ആരംഭിക്കുന്നത്.
Saturday, 12 November 2016
സ്പെഷ്യലിസ്റ്റ് ഇന്റര്‍വ്യൂ
സ്പെഷലിസ്റ്റ് ഇന്റര്‍വ്യൂ നവംബര്‍ 15,16,17 തീയതികളില്‍
എസ്
എസ് എ യുടെ ആഭിമുഖത്തില്‍ സ്പെഷലിസ്റ്റ് അധ്യാപകര്‍ക്കായി നിശ്ചയിച്ച
ഇന്റര്‍വ്യൂവില്‍ നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും എംപ്ലോയിമെനന്റ്
ഓഫീസ് ലഭ്യമാക്കിയ ലിസ്റ്റില്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാം.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും പുതുക്കിവന്ന ലിസ്റ്റ് വലതുവശത്ത് നല്‍കിയത് പരിശോധിക്കുക
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും പുതുക്കിവന്ന ലിസ്റ്റ് വലതുവശത്ത് നല്‍കിയത് പരിശോധിക്കുക
- 15 ന് രാവിലെ 9 മണി - സംഗീതം, ചിത്രകല
- 16 ന് രാവിലെ 9 മണി - കായികം
- 17 ന് രാവിലെ 9 മണി - പ്രവൃര്‍ത്തിപരിചയം
Thursday, 10 November 2016
ഐ സി ടി റിവ്യൂ
തളിപ്പറമ്പ് അസംബ്ലി നിയോജകമണ്ഡലത്തില് ഐ ടി അധിഷ്ഠിത പഠനം യാഥാര്ഥ്യമാക്കുന്നതിന്റെ ഭാഗമായി നടന്ന വിലയിരുത്തല് യോഗം ജെയിംസ് മാത്യു എം എല് എ യുടെ അധ്യക്ഷതയില് എസ് എസ് എ സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്റ്റര് ഡോ. എ പി കൃട്ടികൃഷ്ണന് ഉദ്ഘാടനം ചെയ്തു. വി എച്ച് എസ് ഇ ഡയറക്റ്റര് എം കെ നൌഫല്, എസ് ഐ ഇ ടി പ്രതിനിധി ഭാഗ്യനാഥ് എന്നിവര് ഐ ടി അധിഷ്ഠിത പഠനത്തിന്റെ സാധ്യതയെ കുറിച്ച് ക്ലാസുകള് കൈകാര്യം ചെയ്തു.
എസ് എസ് എ പ്രൊജക്റ്റ് ഓഫീസര് ഡോ. പി വി പുരുഷോത്തമന്, മണ്ഡലം അക്കാദമിക് കോര്ഡിനേറ്റര് കെ പി രാജേഷ്, ഡയറ്റ് ഫാക്കല്ട്ടി കെ ജെ സെബാസ്റ്റ്യന്, തളിപ്പറമ്പ് സൌത്ത് ബി പി ഒ ഗോവിന്ദന് കീത്തേടത്ത് തുടങ്ങിയവര് സംബന്ധിച്ചു.
എസ് എസ് എ പ്രൊജക്റ്റ് ഓഫീസര് ഡോ. പി വി പുരുഷോത്തമന്, മണ്ഡലം അക്കാദമിക് കോര്ഡിനേറ്റര് കെ പി രാജേഷ്, ഡയറ്റ് ഫാക്കല്ട്ടി കെ ജെ സെബാസ്റ്റ്യന്, തളിപ്പറമ്പ് സൌത്ത് ബി പി ഒ ഗോവിന്ദന് കീത്തേടത്ത് തുടങ്ങിയവര് സംബന്ധിച്ചു.
Monday, 7 November 2016
IEDC സ്പെഷ്യല്‍ ബ്ലോഗ്
ജില്ലയിലെ IEDC പ്രവ്രത്തനങ്ങള്‍ അഭ്യൂദയകാംക്ഷികളിലേക്കും ആവശ്യക്കാരിലേക്കും എത്തിക്കുന്ന പ്രത്യേക ബ്ലോഗ് ആരംഭിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ റിസോഴ്സ് ടീം അംഗങ്ങളെയും ബ്ലോഗ് കൈകാര്യം ചെയ്യുന്ന മാടായി ബി ആ ര്‍ സി യിലെ സാബിന്ദിനെയും പ്രത്യേകം അഭിനന്ദിക്കുന്നു. ബ്ലോഗ് ലിങ്ക് വലതു വശത്തുള്ള ബാറില്‍ കാണാവുന്നതാണ്
ഫലപ്രദമായ ക്ലസ്റ്റര്‍
നവമ്പര്‍ 5 ന് ജില്ലയില്‍ നടന്ന ക്ലസ്റ്റര്‍ സംഗമം ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായി. അധ്യാപകരില്‍ പലരും നല്ല തയ്യാറെടുപ്പുകളോടെയാണ് ക്ലസ്റ്റര്‍ പരിശീലനത്തില്‍ എത്തിച്ചേര്‍ന്നത്.
- ഒന്നാം ടേം മൂല്യനിര്‍ണയത്തിന്റെ തുടര്‍ച്ചയായി നടത്തിയ ട്രൈഔട്ടുകള്‍ സെമിനാര്‍ പേപ്പറുകളായി പലരും അവതരിപ്പിച്ചു.
- ട്രെയിനര്‍മാരാകട്ടെ പുതിയ അധ്യായത്തിലേക്കു വേണ്ട ട്രൈഔട്ടുകള്‍ നടത്തി അനുഭവസമ്പന്നരായും ആത്മവിശ്വാസമുള്ളവരായുമാണ് സംഗമത്തിന് നേതൃത്വം നല്‍കിയത്.
- കൂടാതെ അധ്യാപകരും കൂടിയിരുന്ന് ഒട്ടേറെ മേഖലകള്‍ക്ക് ഫലപ്രദമായ അവതരണസാധ്യതകള്‍ അവതരിപ്പിച്ചു.
- ജില്ലയെ സംബന്ധിച്ചാകട്ടെ, "പ്ലാസ്റ്റിക് വിമുക്ത കണ്ണൂര്‍" എന്ന ലക്ഷ്യത്തിലേക്ക് സ്കൂളുകളെ സജ്ജമാക്കുന്നതിനുള്ള സെഷന്‍ ഫലപ്രദമായി അവതരിപ്പിക്കപ്പെട്ടു.
- മിക്ക കേന്ദ്രങ്ങളിലും ക്ലസ്റ്ററിന്റെ ചെലവ് സുതാര്യമായി അവതരിപ്പിക്കുന്ന പുതിയ ശൈലിയും സ്വീകരിക്കപ്പെട്ടു.
- മിക്ക ഉപജില്ലകളിലും കഴിഞ്ഞ ക്ലസ്റ്ററിനെക്കാളും കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞതും എതാണ്ടെല്ലാ ക്ലാസ്മുറികളിലും എല്‍ സി ഡി പ്രൊജക്റ്റര്‍ ലഭ്യമാക്കാനായതും കൂട്ടായ്മയുടെ വിജയമായി മാറി.
- തളിപ്പറമ്പ് നോര്‍ത്ത്, സൗത്ത് ബി ആര്‍ സികള്‍ സംയുക്തമായി ജില്ലയുടെ മാര്‍ഗനിര്‍ദേശത്തില്‍ ഐ സി ടി അധിഷ്ഠിത ടീച്ചിങ്ങ് മാന്വല്‍ തയ്യാറാക്കിയത് അധ്യാപകരുടെ പ്രത്യേകമായ അഭിനന്ദനം നേടിയെടുത്തു. ഈ സംരംഭത്തില്‍ ഐ ടി @ സ്കൂളും മതിയായ സഹായം നല്‍കി
Thursday, 3 November 2016
ഭാഷാസെമിനാര്‍ ശ്രദ്ധേയമായി
കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം പ്രമാണിച്ച് കണ്ണൂര്‍ ശിക്ഷക് സദനില്‍ സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. മാതൃഭാഷയും പൊതുവിദ്യാഭ്യാസവും എന്ന വിഷയം പി പ്രേമചന്ദ്രന്‍ അവതരിപ്പിച്ചു. ഡോ. വിജയന്‍ ചാലോട് മോഡറേറ്ററായിരുന്നു. ടി ടി ഐ പ്രിന്‍സിപ്പല്‍, ടീച്ചര്‍ എജുക്കേറ്റര്‍ വസന്തകുമാര്‍, പ്രവീണ്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പത്രപ്രവര്‍ത്തകന്‍ നാരായണന്‍ കാവുമ്പായി, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, പ്രോഗ്രാം ഓഫീസര്‍ ടി വി വിശ്വനാഥന്‍, സി എച്ച് ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാതൃഭാഷയിലൂടെയുള്ള പഠനം ഉറപ്പുവരുത്തി കൊണ്ടുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണമാകണം നാം ലക്ഷ്യം വെക്കേണ്ടതെന്ന് എല്ലാവരും ഊന്നിപ്പറഞ്ഞു.
ജില്ലാ പ്രൊജക്റ്റ് ഓഫീസര് ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ ടി പി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. ലൈബ്രറി പ്രവര്‍ത്തകര്‍, അധ്യാപകവിദ്യാര്‍ഥികള്‍, എ ഇ ഒ മാര്‍, ബി പി ഒ മാര്‍, ട്രെയിനര്‍മാര്‍ തുടങ്ങിയവരുള്‍പ്പെടെ 150 ഓളം പേര്‍ പങ്കെടുത്തു.
ജില്ലാ പ്രൊജക്റ്റ് ഓഫീസര് ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ ടി പി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. ലൈബ്രറി പ്രവര്‍ത്തകര്‍, അധ്യാപകവിദ്യാര്‍ഥികള്‍, എ ഇ ഒ മാര്‍, ബി പി ഒ മാര്‍, ട്രെയിനര്‍മാര്‍ തുടങ്ങിയവരുള്‍പ്പെടെ 150 ഓളം പേര്‍ പങ്കെടുത്തു.
Tuesday, 1 November 2016
അശോകന്‍ മാസ്റ്റര്‍ ചാര്‍ജെടുത്തു
ഡയറ്റ് ലക്ചറര്‍ കെ ആര് അശോകന്‍ എസ് എസ് എ യുടെ ജില്ലാ പ്രോഗ്രാം ഓഫീസറായി ചാര്‍ജെടുത്തു. വിവിധ പ്രോഗ്രാം ഓഫീസര്‍മാരടെ ചാര്‍ജുകള്‍ താഴെ ചേര്‍ക്കുന്നു. ബി പി ഒ മാരും മറ്റും വിവിധ പരിപാടികള്‍ സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഇതനുസരിച്ചാണ് ബന്ധപ്പെടേണ്ടത്.
- കെ ആര് അശോകന്‍ - അധ്യാപക പരിശീലനം, ക്ലസ്റ്റര്‍തല കൂടിച്ചേരല്‍, പഠനനേട്ടങ്ങള്‍ ഉയര്‍ത്തല്‍ പരിപാടികള്‍ (LEP), സാമൂഹിക ബോധവത്കരണം (Social mobilisation)
- ടി പി വേണുഗോപാലന്‍ - നൂതന വിദ്യാഭ്യാസ പരിപാടികള്‍ (Innovative Education Programmes), നിര്‍മാണപ്രവര്‍ത്തനങ്ങള്‍ (Civil work), ബി ആര് സി / സി ആര്‍ സി തലത്തില്‍ നടപ്പിലാക്കുന്ന വിവിധ പരിപാടികള്‍
- ടി വി വിശ്വനാഥന്‍ - ഭിന്നശേഷിക്കാരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ (IEDC), ഗവേഷണ-മൂല്യനിര്‍ണയ-ദിശാഗതിനിയന്ത്രണ-മേല്‍നോട്ട പ്രവര്‍ത്തനങ്ങള്‍ (Research Evaluation Monitoring & Supervision - REMS), രാഷ്ട്രീയ ആവിഷ്കാര്‍ അഭിയാന്‍ (RAA)
Wednesday, 26 October 2016
ക്ലസ്റ്റര്‍ - ഓഫീസര്‍മാരുടെ യോഗം
ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ആസൂത്രണയോഗം എസ് എസ് എ ഓഫീസില്‍ ചേര്‍ന്നു. പ്രോജക്റ്റ് ഓഫീസര്‍ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു. ഡി ഡി ഇ ഇന്‍ചാര്‍ജ് പത്മരാജ് അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍ ക്ലസ്റ്റര്‍ സംബന്ധിച്ച വിശദീകരണങ്ങള്‍ നല്‍കി. ഉപജില്ലാതല തയ്യാറെടുപ്പുകള്‍ എസ് എസ് എ പ്രൊജക്റ്റ് ഓഫീസറും ഹൈസ്കൂള്‍തല തയ്യാറെടുപ്പുകള്‍ ആര്‍ എം എസ് എ അസി. പ്രൊജക്റ്റ് ഓഫീസര്‍ കെ. എം കൃഷ്ണദാസും റിപ്പോര്‍ട്ടു ചെയ്തു.
യോഗത്തെ അഭിസംബോധന ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്റ്റര്‍ മിര്‍ മുഹമ്മദ് സ്കൂള്‍ വിദ്യാര്‍ഥികളുടെ മുന്‍കൈയില്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് മാലിന്യശേഖരണ പ്രവര്‍ത്തനം വിശദീകരിച്ചു.
പ്രധാന തീരുമാനങ്ങള്‍ താഴെ.
ക്ലസ്റ്റര്‍
യോഗത്തെ അഭിസംബോധന ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്റ്റര്‍ മിര്‍ മുഹമ്മദ് സ്കൂള്‍ വിദ്യാര്‍ഥികളുടെ മുന്‍കൈയില്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് മാലിന്യശേഖരണ പ്രവര്‍ത്തനം വിശദീകരിച്ചു.
പ്രധാന തീരുമാനങ്ങള്‍ താഴെ.
ക്ലസ്റ്റര്‍
- എല്ലാ പ്രധാനാധ്യാപകരുടെയും യോഗം ഉപജില്ല, ജില്ലാ തലങ്ങളില്‍ എ ഇ ഒ മാരും ഡി ഇ ഒ മാരും ഉടന്‍ വിളിച്ചുകൂട്ടണം. അധ്യാപകര്‍ ക്ലസ്റ്ററില്‍ വരുമ്പോള്‍ ഇനിപ്പറയുന്ന സാമഗ്രികള്‍ കൊണ്ടുവരുമെന്ന് ഉറപ്പു വരുത്തണം. - പാഠപുസ്തകം, അധ്യാപകസഹായി, ടീച്ചിങ്ങ് മാനുവല്‍, ഒന്നാം ടേം മൂല്യനിര്‍ണയ വിശകലന റിപ്പോര്‍ട്ട്, ട്രൈ ഔട്ട് പ്ലാന്‍, മികവുകള്‍
- ഡി ആര്‍ ജി മാര്‍ ഉപജില്ലാ തലത്തില്‍ വൈകാതെ പ്ലാനിങ്ങ് നടത്തണം. ട്രൈ ഔട്ട് നടത്തിയാവണം ക്ലസ്റ്ററിന് നേതൃത്വം നല്‍കേണ്ടത്. എല്ലായിടത്തും ഡി ആര്‍ ജി മാര്‍ ആവശ്യത്തിന് ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു വരുത്തണം
- ഓരോ ബാച്ചിലും എത്തിച്ചേരേണ്ട അധ്യാപകരുടെ പേരുകള്‍ ഉള്‍പ്പെടുത്തി രജിസ്റ്റ്രേഷന്‍, അറ്റന്റന്‍സ് എന്നിവ ബ പി ഒ മാര്‍ തയ്യാറാക്കണം
- ഓരോ സെന്ററിലും ഓരോ സ്കൂളില്‍ നിന്നും വിവിധ ബാച്ചുകളില്‍ പങ്കടുക്കേണ്ടവരുടെ ലിസ്റ്റ് ചാര്‍ട്ടില്‍ തയ്യാറാക്കി പ്രദര്‍ശിപ്പിക്കണം
- 11 മണിക്ക് ഓരോ ബാച്ചിലും എത്തിച്ചേര്‍ന്നവരുടെ കണക്ക് ബി ആര് സി വഴി എ ഇ ഒ, ജില്ലാ ഓഫീസുകള്‍ എന്നിവിടങ്ങളിലേക്ക് മെയില്‍ ചെയ്യണം
- എല്ലാ ബാച്ചിലും എല്‍ സി ഡി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.
- ഓരോ ബാച്ചിലെയും ചെലവു സംബന്ധിച്ച കണക്ക് വൈകുന്നേരം പ്രഖ്യാപിക്കണം
- ഉപജില്ലാ പരിശീലനച്ചുമതല എ ഇ ഒ മാര്‍ക്കും വിദ്യാഭ്യാസ ജില്ല ചുമതല ഡി ഇ ഒ മാര്‍ക്കും ആയിരിക്കും.
- കേന്ദ്രങ്ങളുടെ ചുമതല സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍ക്കായിരിക്കും. എ ഇ ഒ, ഡയറ്റ് ഫാക്കല്‍ട്ടി, ബി പി ഒ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ മോണിറ്ററിങ്ങ് നടത്തും
- ക്ലസ്റ്ററില്‍ എത്തിച്ചേരാത്ത അധ്യാപകരോട് വിശദീകരണം വാങ്ങേണ്ടതാണ്
പ്ലാസ്റ്റിക് നിര്‍മാര്‍ജനം
- ഒക്റ്റോബര്‍ 31 മുതല്‍ നവമ്പര്‍ 2 വരെ - പ്രധാനാധ്യാപക പരിശീലനത്തല്‍ ഇക്കാര്യം വിശദമായി അവതരിപ്പിക്കും. ഇതിനുള്ള പരിശീലന സാമഗ്രികള്‍ ലഭ്യമാക്കും
- നവമ്പര്‍ 5 - ക്ലസ്റ്റര്‍ യോഗത്തില്‍ അധ്യാപകര്‍ക്ക് ക്ലാസ് നല്‍കും
- നവമ്പര്‍ 7 - SRG യോഗത്തില്‍ വെച്ച് തുടര്‍ന്നു നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നു
- നവമ്പര്‍ 8 മുതല്‍ 11 വരെ - സ്കൂള്‍തല ബോധവത്കരണത്തിന് ഉപയോഗിക്കണം. ഇതിനായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണ ക്ലാസുകള്‍, പ്രദര്‍ശനങ്ങള്‍, സ്പെഷല്‍ അസംബ്ലി, പോസ്റ്ററിങ്ങ്, റാലികള്‍ തുടങ്ങിയവ നടത്തണം
- നവമ്പര്‍ 14 മുതല്‍ 30 വരെ - കുട്ടികള്‍ പ്ലാസ്റ്റിക് മാലിന്യം കഴുകി, ഉണക്കി സ്കൂളിലെത്തിക്കണം. ഇവ ശേഖരിക്കാന്‍ കച്ചവടക്കാരെ ഏര്‍പ്പാടാക്കും
Tuesday, 25 October 2016
ഐ സി ടി ശില്പശാല
ഐ സി ടി അധിഷ്ഠിത പഠനസാധ്യതകള്‍ വികസിപ്പിക്കുന്നതിനുള്ള ശില്പശാല തളിപ്പറമ്പ് നോര്‍ത്ത് ബി ആര് സി യില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ കാലത്ത് ക്ലാസ്മുറികളുടെ ആധുനീകരണത്തിലൂടെ മാത്രമേ പൊതുവിദ്യാലയങ്ങള്‍ക്ക് രക്ഷിതാക്കളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാനാവൂ. ഇതിനുള്ള പ്രധാന ഇടപെടലാണ് സര്‍വശിക്ഷാ അഭിയാന്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രൊജക്റ്റ് ഓഫീസര് ഡോ. പി വി പുരുഷോത്തമന്‍ അധ്യക്ഷനായിരുന്നു. എസ് പി രമേശന്‍ സ്വാഗതം പറഞ്ഞു.
കോഴിക്കോട് ഡയറ്റ് ഫാക്കല്ട്ടി കെ വിനോദ്കുമാര്‍, ഐ ടി @ സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ ജയരാജന്‍ വി വി, കോഴിക്കോട് ഡയറ്റ് ഫാക്കല്ട്ടി കെ പി രാജേഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ എസ് കെ ജയദേവന്‍, കെ ജെ സെബാസ്റ്റ്യന്‍, പ്രോഗ്രാം ഓഫീസര്‍ ടി പി വേണുഗോപാലന്‍, തളിപ്പറമ്പ് സൗത്ത് ബി പി ഒ ഗോവിന്ദന് കീത്തേടത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 45 ഓളം ഡി ആര്‍ ജി മാരും അധ്യാപകരും പങ്കെടുത്തു.
കോഴിക്കോട് ഡയറ്റ് ഫാക്കല്ട്ടി കെ വിനോദ്കുമാര്‍, ഐ ടി @ സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ ജയരാജന്‍ വി വി, കോഴിക്കോട് ഡയറ്റ് ഫാക്കല്ട്ടി കെ പി രാജേഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ എസ് കെ ജയദേവന്‍, കെ ജെ സെബാസ്റ്റ്യന്‍, പ്രോഗ്രാം ഓഫീസര്‍ ടി പി വേണുഗോപാലന്‍, തളിപ്പറമ്പ് സൗത്ത് ബി പി ഒ ഗോവിന്ദന് കീത്തേടത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 45 ഓളം ഡി ആര്‍ ജി മാരും അധ്യാപകരും പങ്കെടുത്തു.
Subscribe to:
Posts (Atom)